Latest NewsKeralaNews

വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് നഗ്‌ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

 

കൊച്ചി: ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് നഗ്‌ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. മൂവാറ്റുപുഴ ആരക്കുഴ സ്വദേശി ദിനോജ്(37) ആണ് അറസ്റ്റിലായത്.

തന്റെ ബസ്സില്‍ യാത്ര ചെയ്തിരുന്ന സ്ത്രീകളെ കണ്ടുപിടിച്ച് വ്യാജ അക്കൗണ്ടിലൂടെ അവരുമായി സൗഹൃദത്തിലാവുകയും അശ്ലീല മെസേജുകള്‍ അയക്കുകയും ചെയ്യുന്നു. സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രൊഫൈല്‍ പിക്ചര്‍ ആക്കിയാണ് വ്യാജ അക്കൗണ്ടുകള്‍ തുടങ്ങിയിരുന്നത്. സ്ഥിരമായി നഗ്‌ന ഫോട്ടോകളും വിഡിയോകളും ലഭിച്ചതോടെ യാത്രക്കാരില്‍ ഒരാള്‍ പൊലീസില്‍ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് സിറ്റി സൈബര്‍ പൊലീസിന്റെ അന്വേഷണത്തിലാണ് ദിനോജിനെ കണ്ടെത്തിയത്. ഇയാള്‍ക്ക് ഒട്ടേറെ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. ഈ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അരക്കുഴിയില്‍ നിന്ന് പ്രതി പിടിയിലായത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button