തലശേരി ● കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ. അഞ്ചരക്കണ്ടിയില്‍ 300 ഏക്കര്‍ ഭൂമി നിയമം ലംഘിച്ച് തരം മാറ്റി വിറ്റ് മെഡിക്കല്‍ കോളേജ് പണിതെന്ന പരാതിയിലാണ് കാന്തപുരത്തിനും മൂന്ന് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തത്. ഇരിട്ടി സ്വദേശി എകെ ഷാജി തലശ്ശേരി വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തില്‍ ണ്ണൂര്‍ വിജിലന്‍സ് സിഐ നടത്തിയ ത്വരിത പരിശോധനയുടെ അടിസ്ഥാനത്തിലാണ് ആരോപണവിധേയര്‍ക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തത്. അന്വേഷണ റിപ്പോര്‍ട്ട് തലശേരി വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കാന്തപുരത്തെക്കൂടാതെ അഞ്ചരക്കണ്ടി സബ് രജിസ്ട്രാര്‍, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവരാണ് മറ്റുപ്രതികള്‍. കേസ് ഈ മാസം 25 ന് പരിഗണിക്കും.
അഞ്ചരക്കണ്ടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്ന 300 ഏക്കര്‍ ഭൂമി കൈമാറ്റത്തില്‍ നിയമം ലംഘിച്ചുവെന്ന് വിജിലന്‍സ് കണ്ടെത്തി. 2001ല്‍ ഈ ഭൂമി തന്റെ നിയന്ത്രണത്തിലുള്ള മര്‍ക്കസിന് വേണ്ടി വാങ്ങിയ കാന്തപുരം കറുപ്പത്തോട്ടമായിരുന്ന എസ്റ്റേറ്റ് ഭൂമി ചട്ടം ലംഘിച്ച് തരം മാറ്റുകയായിരുന്നുവെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. എസ്റ്റേറ്റ് ഭൂമി മറ്റാവശ്യങ്ങള്‍ക്കുപയോഗിച്ചാല്‍ ഭൂനിയമം അനുസരിച്ച് അത് മിച്ചഭൂമിയായി പരിഗണിക്കുന്നതാണ്. അതിനാല്‍ ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍ പാവങ്ങള്‍ക്ക് വിതരണം ചെയ്യണമെന്നതാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
Post Your Comments