പൂനെ: ആറ് വയസുകാരിയുടെ ഹൃദയത്തിൽ ദ്വാരം കണ്ടെത്തിയതിനെ തുടർന്ന് കുട്ടി തന്നെ സഹായത്തിനായി പ്രധാനമന്ത്രിക്ക് കത്തെഴുതി. കഴിഞ്ഞ വര്‍ഷമാണ് വൈശാലിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടെന്ന് കണ്ടെത്തിയത്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബം പണം കണ്ടെത്താന്‍ ശരിക്കും പ്രസാപ്പെട്ടു. വൈശാലിയുടെ സൈക്കിളും മറ്റും വിറ്റ് മരുന്നിനുള്ള പണം കണ്ടെത്തി. എന്നാല്‍ വൈശാലിയുടെ ജീവന് നിലനിര്‍ത്താന്‍ അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. മൂന്ന് ലക്ഷത്തിലധികം രൂപ ശസ്ത്രക്രിയക്ക് വേണ്ടി വരുമെന്നറിഞ്ഞതോടെ വൈശാലിയുടെ പിതാവ് ആകെ തളര്‍ന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രിക്ക് കത്തയക്കാന്‍ തീരുമാനിച്ചത്. ഒരു മാസത്തിന് മുൻപ് ടിവിയിൽ മോഡിയെ കണ്ട കുട്ടി വീട്ടിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കി കത്ത് അയക്കാൻ തീരുമാനിക്കുകയായിരുന്നു .
കത്ത് ലഭിച്ച ഉടന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടു. പൂനെ ജില്ലാ അഡ്മിനിസ്ട്രേഷന് വിഭാഗവുമായി ബന്ധപ്പെട്ട ശേഷം ഉടന്‍ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതിന് പിന്നാലെ വൈശാലിയുടെ വിവരങ്ങള്‍ ശേഖരിച്ച അഡ്മിനിസ്ട്രേഷന് വിഭാഗം പെണ്‍കുട്ടിയെ പൂനെയിലെ റൂബി ബാള്‍ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. കുട്ടി ഇപ്പോൾ സാധാരണ സ്ഥിതിയിലേക്ക് മടങ്ങി വരികയാണ്.
Post Your Comments