പ്ലാസ്റ്റിക് കുപ്പികളുടെ ചുവട്ടിലുള്ള അക്കങ്ങള്‍ അധികമാരും ശ്രദ്ധിക്കാറില്ല. എന്നാല്‍ പ്ലാസ്റ്റിക് സുരക്ഷിതമാണോയെന്ന് ഉറപ്പിക്കാനാണ് ഇവ രേഖപ്പെടുത്തുന്നത്. ഓരോ നമ്പറും എന്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് നോക്കാം.
* അക്കം ‘1’ ആണെങ്കിൽ :
പോളിത്തൈലിന്‍ തെറാപ്‌തെലേറ്റ് (pet) ഉപയോഗിച്ചാണ് പ്ലാസ്റ്റിക് നിര്‍മ്മിച്ചതെന്നാണ് ഇതിനര്‍ത്ഥം. വെള്ള ബോട്ടിലുകള്‍ക്കും സോഫ്റ്റ് ഡ്രിങ്കുകള്‍ക്കും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകളില്‍ ആണ് ഈ നമ്പർ കാണുക. ഈ പ്ലാസ്റ്റിക്കുകള്‍ ദുഷിക്കുമെന്നതിനാല്‍ എക്‌സ്‌പൈറി ഡേറ്റിന് ശേഷം ഉപയോഗിക്കുന്നത് നല്ലതല്ല. ‘ക്രഷ് ദ ബോട്ടില്‍ ആഫ്റ്റര്‍ യൂസ്’ സന്ദേശം ഇത് ഉദ്ദേശിച്ചുള്ളതാണ്.
* ‘2’ ആണെങ്കില്‍:
ഹൈ ഡെന്‍സിറ്റി പോളിതൈലിന്‍ ആണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് സൂചിപ്പിക്കുന്നു. ഡിറ്റര്‍ജന്റ്, ഷാമ്പു ബോട്ടിലുകളാണ് സാധാരണ കാണാറ്.
* ‘3’ ആണെങ്കില്‍
ഈ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഉപയോഗിക്കരുത്. പോളിവൈനല്‍ ക്ലോറൈഡ് (pvc) ഉപയോഗിച്ചാണ് നിര്‍മ്മാണം. കാര്‍സിനോജെന്‍സ് അടങ്ങിയിട്ടുള്ളതിനാളാണ് ജാഗ്രത വേണ്ടത്. ഇതിന്റെ ഉപയോഗം ക്യാന്‍സറിന് കാരണമാകും പീനട്ട്, ബട്ടര്‍ ജാറുകളാണ് സാധാരണ ഉപയോഗിക്കാറ്.
* ‘ 4’ ആണെങ്കിൽ
ഇവ വീണ്ടും ഉപയോഗിക്കാവുന്നതാണെന്ന സൂചനയാണ് നല്‍കുന്നത്.
* ‘5’ ആണെങ്കിൽ
‘5’ ആണെങ്കില്‍ ഏറ്റവും സുരക്ഷിതമായ പ്ലാസ്റ്റിക് ആണ് അതെന്നാണ് സൂചന. ഐസ്‌ക്രീം കപ്പുകളും സ്‌ട്രോയും സിറപ്പ് ബോട്ടിലുകളിലും ഇത് കാണാം
* ‘6’ ആയാൽ
പോളിസ്‌റ്റൈറെന്‍, പോളികാര്‍ബണേറ്റ് ബിസ്ഫിനോള്‍ എ എന്നിവ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത് .ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കും വൈകല്യത്തിനും കാരണമാകുമെന്നതിനാല്‍ ഇവ ഉപേക്ഷിക്കുക. കാന്‍സറിനും ഹൃദയ രോഗങ്ങള്‍ക്കും ഇവ കാരണമാകും.
* ‘7 ‘ ആയാൽ
പ്ലാസ്റ്റിക് സ്പൂണ്‍, ഫോര്‍ക്, വാട്ടര്‍ ബോട്ടിലുകള്‍ എന്നിവ നിര്‍മ്മിക്കാനാണ് ഇവ ഉപയോഗിക്കുന്നത്.
* വൈന്‍ ഗ്ലാസും ഫോര്‍ക്കും
മറ്റൊരു പ്രതീകം പ്ലാസ്റ്റിക് കുപ്പികളില്‍ കാണുന്നത് വൈന്‍ ഗ്ലാസും ഫോര്‍ക്കുമാണ്. ഇത് ഒരു അന്താരാഷ്ട്ര പ്രതീകമാണ്. ‘പാര്‍ട്ടി സേഫ്’ എന്നാണ് അര്‍ത്ഥം. സുരക്ഷിതമെന്ന് ചൂണ്ടി കാണിക്കുന്നു.
Post Your Comments