Latest NewsKeralaNews

ശബരിമല തീര്‍ഥാടകര്‍ കുപ്പിവെള്ളം ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ കഴിവതും കുപ്പിവെള്ളം കരുതാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് വ്യക്തമാക്കി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പന്തളം വലിയകോയിക്കല്‍ ശാസ്താ ക്ഷേത്ര ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഉപേക്ഷിക്കപ്പെടുന്ന വെള്ളക്കുപ്പികള്‍ പരിസരമലിനീകരണം സൃഷ്ടിക്കുന്നവയാണ്.അയ്യപ്പഭക്തര്‍ക്ക് ആവശ്യത്തിനുള്ള ശുദ്ധമായ കുടിവെള്ളം നിലയ്ക്കല്‍, പമ്പ, ശബരിമല സന്നിധാനം എന്നിവിടങ്ങളില്‍ ഓരോ അന്‍പത്, നൂറ് മീറ്റര്‍ ഇടവിട്ട് ഒരുക്കും. വിതരണംചെയ്യുന്ന കുടിവെള്ളം, ചുക്കുവെള്ളം എന്നിവയുടെ ഗുണമേന്മ ഉറപ്പുവരുത്തും. കുടിവെള്ള ലഭ്യത ഉറപ്പുവരുത്താനായി കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button