പ്ലാസ്റ്റിക് കുപ്പികളുടെ ചുവട്ടിലുള്ള അക്കങ്ങള്‍ പ്ലാസ്റ്റിക് സുരക്ഷിതമാണോയെന്ന് ഉറപ്പിക്കാനാണ് രേഖപ്പെടുത്തുന്നത്. ഓരോ നമ്പറും എന്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് നോക്കാം. അക്കം ‘1’ ആണെങ്കിൽ പോളിത്തൈലിന്‍ തെറാപ്‌തെലേറ്റ് (pet) ഉപയോഗിച്ചാണ് പ്ലാസ്റ്റിക് നിര്‍മ്മിച്ചതെന്നാണ് അർത്ഥം.
വെള്ള ബോട്ടിലുകളിലും സോഫ്റ്റ് ഡ്രിങ്കുകളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകളിലുമാണ് ഈ നമ്പർ കാണുക. ഈ പ്ലാസ്റ്റിക്കുകള്‍ ദുഷിക്കുമെന്നതിനാല്‍ എക്‌സ്‌പൈറി ഡേറ്റിന് ശേഷം ഉപയോഗിക്കുന്നത് നല്ലതല്ല. ‘ക്രഷ് ദ ബോട്ടില്‍ ആഫ്റ്റര്‍ യൂസ്’ സന്ദേശം ഇത് ഉദ്ദേശിച്ചുള്ളതാണ്. ‘2’ ആണെങ്കില്‍ ഹൈ ഡെന്‍സിറ്റി പോളിതൈലിന്‍ ആണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് സൂചിപ്പിക്കുന്നു. ഡിറ്റര്‍ജന്റ്, ഷാമ്പു ബോട്ടിലുകളാണ് സാധാരണ കാണാറ്.
‘3’ ആണെങ്കില്‍ ഈ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഉപയോഗിക്കരുത്. പോളിവൈനല്‍ ക്ലോറൈഡ് (pvc) ഉപയോഗിച്ചാണ് നിര്‍മ്മാണം. കാര്‍സിനോജെന്‍സ് അടങ്ങിയിട്ടുള്ളതിനാളാണ് ജാഗ്രത വേണ്ടത്. ഇതിന്റെ ഉപയോഗം ക്യാന്‍സറിന് കാരണമാകും. പീനട്ട്, ബട്ടര്‍ ജാറുകളാണ് സാധാരണ ഉപയോഗിക്കാറ്. ‘ 4’ ആണെങ്കിൽ ഇവ വീണ്ടും ഉപയോഗിക്കാവുന്നതാണെന്ന സൂചനയാണ് നല്‍കുന്നത്.
‘5’ ആണെങ്കിൽ ഏറ്റവും സുരക്ഷിതമായ പ്ലാസ്റ്റിക് ആണ് അതെന്നാണ് സൂചന. ഐസ്‌ക്രീം കപ്പുകളും സ്‌ട്രോയും സിറപ്പ് ബോട്ടിലുകളിലും ഇത് കാണാം. ‘6’ ആയാൽ പോളിസ്‌റ്റൈറെന്‍, പോളികാര്‍ബണേറ്റ് ബിസ്ഫിനോള്‍ എ എന്നിവ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത് .ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കും വൈകല്യത്തിനും കാരണമാകുമെന്നതിനാല്‍ ഇവ ഉപേക്ഷിക്കുക. കാന്‍സറിനും ഹൃദയ രോഗങ്ങള്‍ക്കും ഇവ കാരണമാകും.
‘7 ‘ ആയാൽ പ്ലാസ്റ്റിക് സ്പൂണ്‍, ഫോര്‍ക്, വാട്ടര്‍ ബോട്ടിലുകള്‍ എന്നിവ നിര്‍മ്മിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. മറ്റൊരു പ്രതീകം പ്ലാസ്റ്റിക് കുപ്പികളില്‍ കാണുന്നത് വൈന്‍ ഗ്ലാസും ഫോര്‍ക്കുമാണ്. ഇത് ഒരു അന്താരാഷ്ട്ര പ്രതീകമാണ്. ‘പാര്‍ട്ടി സേഫ്’ എന്നാണ് അര്‍ത്ഥം. സുരക്ഷിതമെന്ന് ചൂണ്ടി കാണിക്കുന്നു.
Post Your Comments