Latest NewsKerala

സംസ്ഥാനത്ത് പ്ലാസ്റ്റിക് കുപ്പി വെള്ളത്തിന് നിരോധനം

തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലാസ്റ്റിക് കുപ്പി വെള്ളത്തിന് നിരോധനം. ജനുവരി ഒന്നുമുതലാണ് പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നക്ഷത്ര ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ ,500 കിടക്കയില്‍ കൂടുതലുള്ള ആശുപത്രികള്‍, ഹൗസ്ബോട്ടുകള്‍ എന്നിവയ്ക്കും നിയന്ത്രണം ബാധകമാകും.പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരം ചില്ലുകുപ്പികളിലാണ് കുപ്പിവെള്ളം എത്തുക.പരിസ്ഥിതി നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരമാണ് പ്ലാസ്റ്റിക് കുപ്പിവെള്ളത്തിനു നിരോധനമേര്‍പ്പെടുത്തുന്നത്. ഇത് ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും.

ജനുവരി ഒന്നുമുതല്‍ ചില്ലുകുപ്പിയില്‍ മാത്രമേ കുടിവെള്ളം നല്‍കാവൂ എന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടീസ് നല്‍കിയിട്ടുണ്ട്. മാത്രമല്ല വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്ന ഉപയോഗവും നിരോധിച്ചു. ഇത് പ്രാബല്യത്തിലാക്കാന്‍ വിനോദസഞ്ചാര വകുപ്പിനും തദ്ദേശവകുപ്പിനും ഉത്തരവ് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button