അബുദാബി: പ്ലാസ്റ്റിക് കുപ്പികൾ നൽകി ബസുകളിൽ സൗജന്യ യാത്ര ചെയ്യാൻ അവസരം. അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. പ്ലാസ്റ്റിക് കുപ്പികൾ നൽകി പോയിന്റുകൾ നേടി സൗജന്യ യാത്ര ചെയ്യാമെന്നാണ് മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അറിയിച്ചത്.
സംരംഭത്തിന്റെ ആദ്യ ഘട്ടത്തിൽ, അബുദാബിയിലെ പ്രധാന ബസ് സ്റ്റേഷനിൽ ഒരു പ്ലാസ്റ്റിക് നിക്ഷേപ യന്ത്രം സ്ഥാപിക്കും. ഇത് യാത്രക്കാരെ പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാൻ പ്രേരിപ്പിക്കും. ഓരോ ചെറിയ കുപ്പിയും (600 മില്ലി അല്ലെങ്കിൽ അതിൽ കുറവ്) 1 പോയിന്റ് നേടും. അതേസമയം, വലിയ പ്ലാസ്റ്റിക് പാത്രങ്ങൾ അല്ലെങ്കിൽ 600 മില്ലിയിൽ കൂടുതലുള്ള കുപ്പികൾ 2 പോയിന്റ് നേടും. ഓരോ പോയിന്റും 10 ഫിൽസിന് തുല്യമാണ്. 10 പോയിന്റുകൾ ഒരു ദിർഹത്തിന് തുല്യമാണ്.
Post Your Comments