ലഖ്നൗ: സമരത്തിനിടെ രോഗി മരിച്ചാൽ ഡോക്ടർ 25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് അലഹബാദ് ഹൈക്കോടതി. ലഖ്നൗവിലെ കിംഗ് ജോർജ്ജ്സ് ആശുപത്രിയിൽ നടന്ന സമരം സംബന്ധിച്ചുളള പൊതുതാൽപര്യ ഹർജ്ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
സമരത്തിനിടെ മരിച്ച രോഗികളുടെ കണക്കെടുപ്പു നടത്താനും, മരിച്ചവരുടെ ആശ്രിതർക്ക് 25 ലക്ഷം രൂപ വീതം ഡോക്ടർമാർ നൽകാനും കോടതി നിർദ്ദേശിച്ചു. ഈ തുക സർക്കാർ നൽകണം. പിന്നീട് ഡോക്ടർമാരുടെ ശമ്പളത്തിൽ നിന്നും തുകയീടാക്കാനും കോടതി നിർദ്ദേശിച്ചു
Post Your Comments