NewsIndia

സ്വച്ഛ് ഭാരത്: ശൗചാലയ നിര്‍മ്മാണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഈ സംസ്ഥാനം

ന്യൂഡല്‍ഹി; പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതല്‍ ശൗചലായങ്ങള്‍ നിര്‍മ്മിച്ച ഗുജറാത്ത് റെക്കോര്‍ഡിട്ടു.

2013-14 കാലയളവില്‍ 1.55 ലക്ഷം ശൗചാലയങ്ങള്‍ മാത്രമാണ് ഗുജറാത്തില്‍ പുതുതായി നിര്‍മ്മിക്കപ്പെട്ടതെങ്കില്‍, മോദി അധികാരമേറ്റ ശേഷമുളള 2014-15 വര്‍ഷത്തില്‍ 3.35 ലക്ഷം ശൗചാലയങ്ങളും. 2015-16 കാലഘട്ടത്തില്‍ 9.22 ലക്ഷം ശൗചാലയങ്ങളുമാണ് സംസ്ഥാനത്ത് പുതുതായി നിര്‍മ്മിക്കപ്പെട്ടത്.

സര്‍ക്കാര്‍ മുന്‍കൈയടുത്തത് നിര്‍മ്മിച്ചവ കൂടാതെ സന്നദ്ധ സംഘടനകളും എന്‍.ജി.ഒകളും ചേര്‍ന്ന് ആയിരകണക്കിന് ശൗചാലയങ്ങളാണ് ഈ കാലയളവില്‍ നിര്‍മ്മിച്ചത്. സംസ്ഥാനത്തെ 5800ഓളം ഗ്രാമങ്ങളിലെ 100 ശതമാനം വീടുകളിലും ഇന്ന് ശൗചാലയങ്ങളുണ്ടെന്നാണ് കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button