വാഷിങ്ടണ്‍ : ഗോധ്ര, ബാബ്‌റി മസ്ജിദ് കലാപങ്ങളില്‍ കൊല്ലപ്പെട്ട മുസ്‌ലിങ്ങള്‍ക്കു വേണ്ടി പകരം വീട്ടുമെന്ന ഭീഷണിയുമായി ഇസ്‌ലാമിക് സ്റ്റേറ്റ്. ഖിലാഫത്തിനുവേണ്ടി ആഹ്വാനം ചെയ്തുകൊണ്ടുള്ള വിഡിയോയും ഐ.എസ് പുറത്തുവിട്ടിട്ടുണ്ട്.അവിശ്വാസികളില്‍നിന്നുള്ള വെറുപ്പാണ് ഇന്ത്യയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. ഇവിടെ നിങ്ങള്‍ ജിഹാദിനുവേണ്ടി പോരാടണമെന്ന് ഇന്ത്യന്‍ വംശജനായ ഭീകരന്‍ അബു സല്‍മാന്‍ പറയുന്നതും വിഡിയോയിലുണ്ട്.
ഖിലാഫത്ത് ഭരണത്തിലാണ് നിങ്ങള്‍ സുരക്ഷിതര്‍. അള്ളാഹുവിന്റെ നിയമമാണ് എല്ലാത്തിലും വലുത്. നിങ്ങളുടെ നല്ലകാര്യങ്ങളെ ഇവിടെയാരും എതിര്‍ക്കില്ല. നിങ്ങളുടെ ജീവിതവും അഭിമാനവും സ്വത്തും ഇവിടെ സുരക്ഷിതമായിരിക്കുമെന്നും സല്‍മാന്‍ പറയുന്നു.
2002ലെ ഗോധ്രകലാപത്തിലും 1992ലെ ബാബ്‌റി മസ്ജിദ് കലാപത്തിലും മുസ്‌ലിങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ പകരം ചോദിക്കും. കയ്യില്‍ ആയുധങ്ങളുമായി ഞങ്ങള്‍ തിരികെ വരും. നിങ്ങളെ സ്വതന്ത്രമാക്കുമെന്നു മറ്റൊരു ഭീകരന്‍ പറയുന്നതും വിഡിയോ ദൃശ്യത്തിലുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള ഭീകരര്‍ സിറിയയില്‍ ആക്രമണം നടത്തുന്നതിന്റെ വിഡിയോ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) നേരത്തെ പുറത്തുവിട്ടിരുന്നു. തോക്കേന്തിയ ഇവര്‍ സിറിയയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രവര്‍ത്തനങ്ങള്‍ വ്യാപിപിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം വിഡിയോകള്‍ പുറത്തുവിടുന്നത് എന്നാണ് നിരീക്ഷണം.
Post Your Comments