ന്യൂഡൽഹി : ലോകത്തുടനീളമായി 79 ശതമാനം സ്ത്രീകളും പൊതുസ്ഥലങ്ങളിൽ വെച്ച് പരസ്യമായി പീഡനo ഏൽക്കുന്നുണ്ടെന്ന് റിപ്പോർട്ട് .ഏകദേശം അഞ്ചില്‍ നാലു സ്ത്രീകളും ഏതെങ്കിലും തരത്തിലുള്ള പീഡനത്തിന് ഇരയാകുന്നതായും മൂന്നിലൊന്ന് പേര്‍ വീതം അനാവശ്യ സ്പര്‍ശനത്തിന് ഇരയാകുന്നതായും പറയുന്നു.ഇന്ത്യ, ബ്രസീല്‍ , തായ്ലന്‍റ്, യുകെ എന്നിവിടങ്ങളില്‍ 16 നു മുകളില്‍ പ്രായമുള്ള സ്ത്രീകളിലായി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ.25 നും 35 നും ഇടയില്‍ പ്രായക്കാരായ ഇന്ത്യയില്‍ പ്രതികരിച്ച 84 ശതമാനം സ്ത്രീകളും തങ്ങള്‍ക്ക് ദുരനുഭവം ഉണ്ടായതായിപറഞ്ഞു.
ഇന്ത്യയില്‍ 39 ശതമാനം സ്ത്രീകള്‍ക്ക് ലൈംഗികത ലക്ഷ്യമിട്ടുള്ള സ്പര്‍ശനം പൊതുവേദിയില്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.നഗരങ്ങളിലും പട്ടണങ്ങളിലും ഏറ്റവും കൂടുതല്‍ റിസ്ക്ക് നേരിടണ്ടേി വരുന്നതായി യുകെയില്‍ 43 ശതമാനവും ബ്രസീലില്‍ 70 ശതമാനവും തായ്ലന്‍റില്‍ 62 ശതമാനവും പ്രതികരിച്ചപ്പോള്‍ പൊതു ഗതാഗത സംവിധാനങ്ങളാണ് തങ്ങള്‍ ഏറ്റവും കൂടുതല്‍ പേടിക്കുന്നതെന്നായിരുന്നു ഇന്ത്യന്‍ വനിതകളുടെ പ്രതികരണം.
Post Your Comments