Latest NewsIndiaNews

ആക്രമണങ്ങൾ കുറയ്ക്കാന്‍ പെണ്‍കുട്ടികള്‍ ബോയ്ഫ്രണ്ട്‌സിനെ ഒഴിവാക്കണമെന്ന് ബിജെപി എംഎൽഎ

ഭോപ്പാല്‍: തങ്ങള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളുടെ സാധ്യത കുറയ്ക്കാന്‍ പെണ്‍കുട്ടികള്‍ ബോയ്ഫ്രണ്ട്‌സിനെ ഒഴിവാക്കണമെന്ന പരാമർശവുമായി ബിജെപി എംഎല്‍എ പന്നലാല്‍ ശാക്യ. നവരാത്രിക്ക് സ്ത്രീകള്‍ പൂജിക്കപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ വേറെ ആഘോഷങ്ങളുടെ ആവശ്യമില്ലെന്നും വനിതാ ദിനത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഒരു കോളേജ് പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു പന്നാലാലിന്റെ പരാമർശം.

Read Also: ഒ​രു വ​യ​സു​ള്ള കു​ഞ്ഞി​നോട് അച്ഛൻ ചെയ്തത് കൊടും ക്രൂരത

സ്ത്രീകളെ പൂജിക്കുന്ന രാജ്യമാണ് നമ്മുടെത്. അങ്ങനെയുള്ളിടത്ത് സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു എന്നു പറഞ്ഞാല്‍ യോജിക്കാനാകില്ല. പാശ്ചാത്യ സംസ്ക്കാരത്തോട് അകലം പാലിക്കാന്‍ പറയുന്നത് അതിനാലാണെന്നും ബോയ്ഫ്രണ്ട്‌സോ ഗേള്‍ ഫ്രണ്ട്‌സോ ഉണ്ടാകുന്നതിനെ പ്രോത്സാഹിപ്പിക്കരുതെന്നും പന്നാലാൽ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button