Latest NewsNewsIndia

പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതിയെ രാത്രിയില്‍ ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ച പൊലീസുകാരന് നിര്‍ബന്ധിത വിരമിക്കല്‍

ചെന്നൈ: പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതിയെ അര്‍ധരാത്രിയില്‍ ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചെന്ന പരാതിയില്‍ 48 കാരനായ പൊലീസുകാരന് നിര്‍ബന്ധിത വിരമിക്കല്‍. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്കടുത്തുള്ള പെരമ്പലൂര്‍ ജില്ലയിലാണ് സംഭവം. ശല്യം സഹിക്കാനാകാതെ വന്നതോടെ യുവതി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് നടപടി.

ചോദ്യം ചെയ്യലിനായി അര്‍ദ്ധരാത്രിയില്‍ ഇന്‍സ്‌പെക്ടര്‍ പരാതിക്കാരിയെ ഫോണില്‍ വിളിച്ച് അനാവശ്യ കാര്യങ്ങള്‍ സംസാരിച്ചുവെന്ന് പരാതി ഞങ്ങള്‍ക്ക് പരാതി ലഭിച്ചു. ഞങ്ങളുടെ അന്വേഷണത്തിനിടെ ആരോപണം ശരിയാണെന്ന് ഞങ്ങള്‍ കണ്ടെത്തി, എന്ന് ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നേരത്തെ തിരുചിറപ്പാലിയിലെ പൊന്‍മലയില്‍ ഇന്‍സ്‌പെക്ടറായിരുന്ന ഇയാളെ പെരമ്പലൂരിലേക്ക് മാറ്റുകയായിരുന്നു. ഇതിനുമുമ്പുതന്നെ വിവിധ ആളുകള്‍ അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

1997 ബാച്ചില്‍ നിന്നുള്ളയാളാണെന്നും വിരമിക്കല്‍ ഉത്തരവ് അദ്ദേഹത്തിന് കൈമാറിയതായും അധികൃതര്‍ അറിയിച്ചു. ഈ കേസില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് ഇയാള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും പരിശോധിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button