KeralaLatest News

വിവാഹിതനായ യുവാവിനെ പ്രണയിച്ചു; ഒടുവിൽ യുവതിക്ക് സംഭവിച്ചതിങ്ങനെ

പത്തനാപുരം: വിവാഹിതനായ യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ പിതാവും സഹോദരനും ചേര്‍ന്ന് യുവതിയുടെ തല മൊട്ടയടിച്ചു. പത്തനാപുരം കടയ്ക്കാമണ്‍ അഭിലാഷ് ഭവനില്‍ ആതിരയാണ് പിതാവിനും സഹോദരനുമെതിരെ പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായ പിതാവ് ആട്ടോറിക്ഷാ ഡ്രൈവര്‍ ലവനെ (48) കോടതി റിമാന്‍ഡ് ചെയ്തു. യുവതിയുടെ സഹോദരന്‍ അഭിലാഷ് ഒളിവിലാണ്.

അച്ഛനും സഹോദരനും ചേര്‍ന്ന് കട്ടിലില്‍ കെട്ടിയിട്ട് തന്റെ തല മൊട്ടയടിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. അതേസമയം യുവതിയുടെ മുടി കത്രിക കൊണ്ട് വെട്ടിക്കളയുക മാത്രമാണ് ചെയ്തതെന്നും തലമുടി പൂര്‍ണമായി നീക്കം ചെയ്തത് യുവതി തന്നെയാണെന്നും വാദമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button