ന്യൂഡൽഹി: സ്ത്രീകളോട് അപമര്യാതയായ് പെരുമാറുന്നത് തനിക്ക് ഹരമാണ് പ്രതിയുടെ മൊഴി. ഡൽഹിയിൽ യുവതിയുടെ വീടിനു മുന്നിൽ നിന്ന് സ്വയംഭോഗം ചെയ്തതിന്നാന് സന്ദീപ് ചൗഹാൻ എന്ന കോളേജ് അധ്യാപകനെ പോലീസ് പിടികൂടിയത്. ചോദ്യംചെയ്യലിൽ പ്രതിയുടെ മൊഴികെട്ട പോലീസും ഞെട്ടി. സ്ത്രീകളോട് മോശമായി പെരുമാറുന്നത് തന്റെ ശീലമാണ്, വല്ലാത്തൊരു ഹരമാണ് തനിക്ക് ഇതിലൂടെ ലഭിക്കുന്നത്, ഇതായിരുന്നു പ്രതിയുടെ മൊഴി. കോളേജ് അധ്യാപകനായ ഇയാൾക്ക് ഭാര്യയും മകനുമുണ്ട്. വിവാഹ ശേഷമായിരുന്നു ഇയാൾ ഇത്തരം കുറ്റങ്ങൾ ചെയ്ത് തുടങ്ങിയത്.
ALSO READ:സ്കൂട്ടറില്‍ എത്തി സ്ത്രീകളെ കയറിപിടിക്കുന്ന യുവാവിനെ തിരിച്ചറിഞ്ഞപ്പോള്‍ പൊലീസ് ഞെട്ടി
പ്രതിയുടെ വീടിന് സമീപത്ത് താമസിക്കുന്ന യുവതിയെ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. രാത്രി യുവതിയുടെ വീടിന് മുന്നിൽ നിന്ന് ഇയാൾ സ്വയംഭോഗം ചെയ്യുന്നത് സി സി ടി വി ക്യാമറയിൽ പതിഞ്ഞിരുന്നു. യുവതിയുടെ പരാതിയെ തുടർന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതിയെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. ഇയാൾ പഠിപ്പിച്ചിരുന്ന കോളേജിൽ ഇയാൾക്കെതിരെ പരാതികൾ ഉണ്ടായിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
Post Your Comments