International

എണ്ണയ്ക്ക് പകരം വെനസ്വേലയിലേക്ക് ഇന്ത്യ മരുന്ന് നല്‍കും

ന്യൂഡല്‍ഹി : എണ്ണയ്ക്ക് പകരം മരുന്ന് നല്‍കാനുള്ള കരാറിന് വെനസ്വേലയുമായി ഇന്ത്യ ധാരണയിലെത്തി. ഭക്ഷണത്തിനും വെള്ളത്തിനും മരുന്നിനും കടുത്ത ക്ഷാമം നേരിടുന്ന അവസ്ഥയിലേക്കാണ് വെനസ്വേല നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് കരാര്‍.

ആഗോളവിപണിയില്‍ എണ്ണയ്ക്കുണ്ടാകുന്ന വിലത്തകര്‍ച്ച കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും പണപ്പെരുപ്പത്തിലേക്കുമാണ് വെനസ്വേലയെ നയിച്ചത്. കരാറിന് കേന്ദ്ര ധനമന്ത്രാലയത്തിന്റേയും റിസര്‍വ്വ് ബാങ്കിന്റേയും അംഗീകാരം ലഭിക്കേണ്ടതുണ്ട്. പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഡോ റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് ആണ് കരാറില്‍ പ്രധാന പങ്ക് വഹിക്കുന്നത്.

ഇറാനുമായും ബാര്‍ട്ടര്‍ മാതൃകയില്‍ ഇന്ത്യ സമാനമായ കരാറുണ്ടാക്കിയിട്ടുണ്ട്. എണ്ണയ്ക്ക് പകരം അരിയും ഗോതമ്പുമാണ് ഇറാനിലേക്ക് ഇന്ത്യ കയറ്റി അയക്കുന്നത്. ലാറ്റിന്‍ അമേരിക്കയിലെ ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാര പങ്കാളികളാണ് വെനസ്വേല

shortlink

Related Articles

Post Your Comments

Related Articles


Back to top button