കാരക്കസ്: കൊവിഡ് 19 കാലത്ത് വെനസ്വേലയിലെ ജയിലിലുണ്ടായ കലാപത്തില്‍ 40 പേര്‍കൊല്ലപ്പെടുകയും 50-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗ്വനരേയിലെ ലോസ് ളാനോസ് ജയിലിലാണ് കലാപമുണ്ടായത്.
ചില തടവുപുള്ളികള്‍ ജയില്‍ ചാടാന്‍ നടത്തിയ ശ്രമമാണ് സംഘര്‍ഷത്തിലേക്കും അക്രമത്തിലേക്കും നയിച്ചതെന്നും എന്നാൽ ബന്ധുക്കള്‍ എത്തിക്കുന്ന ഭക്ഷണം കൈമാറണമെന്ന് ആവശ്യപ്പെട്ട് ഒരു തടവുപുള്ളി ആരംഭിച്ച പ്രതിഷേധമാണ് പിന്നീട് കലാപത്തിലേക്ക് നയിച്ചതെന്നും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ഇ.എഫ്.ഇ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മൂർച്ചയേറിയ ആയുധങ്ങളും തോക്കുകളും ഗ്രനേഡുകളുമായി തടവുകാർ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. കലാപത്തിൽ ജയിൽ ഡയറക്ടർ കാർലോസ് ടോറോയ്ക്ക് പരുക്കേറ്റു.
Post Your Comments