ഇന്‍ഡോര്‍: ജെഎന്‍യു ക്യാമ്പസില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദീപിക പദുക്കോണ്‍ എത്തിയതിന് പിന്നാലെ വിമര്‍ശനങ്ങളുമായി എത്തിയത് നിരവധി പേരാണ്. എന്നാലിപ്പോള്‍ ദീപികയെ പരിഹസിച്ച് എത്തിയിരിക്കുകയാണ് യോഗാ ഗുരു ബാബാ രാംദേവ്. അഭിനേതാവെന്ന നിലയില്‍ ദിപീകയുടെ കഴിവ് വ്യത്യസ്തമാണ് എന്നാല്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ദീപിക പദുക്കോണ്‍ രാജ്യത്തെ സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അറിയണമെന്ന് യോഗാ ഗുരു ബാബാ രാംദേവ്. നിലവിലെ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം ഉണ്ടാകാന്‍ തന്നെപ്പോലുള്ള ആളുകളെ ദീപിക ഉപദേശകനാക്കണമെന്ന് ബാബാ രാംദേവ് പരിഹസിച്ചു. ഇന്‍ഡോറില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ രാജ്യത്തിന്റെ മുഖം കളങ്കപ്പെടുത്തുന്നു. രണ്ട് കോടിയോളം ജനങ്ങള്‍ ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്നവരാണ്. ഇന്ത്യയില്‍ അനധികൃതമായി താമസിക്കാന്‍ ഒരാളെപ്പോലും അനുവദിക്കില്ലെന്നും ദേശീയ പൗരത്വ രജിസ്റ്ററിനെ എതിര്‍ക്കുന്നവര്‍ ബദല്‍ സംവിധാനങ്ങള്‍ മുന്നോട്ട് വെക്കാന്‍ കൂടി തയ്യാറാകണമെന്നും ബാബാ രാംദേവ് പറഞ്ഞു.
ജനുവരി അഞ്ചിന് രാത്രിയാണ് ജെഎന്‍യു ക്യാമ്പസില്‍ മുഖം മൂടി ധരിച്ചെത്തിയ ആക്രമി സംഘം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ ആക്രമണമഴിച്ചുവിട്ടത്.
ജെഎന്‍യു സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദീപികയും സമരവേദിയില്‍ എത്തിയിരുന്നു. എന്നാല്‍ ദീപികയുടെ സന്ദര്‍നത്തിന് പലഭാഗത്ത് നിന്നും കടുത്ത പ്രതിഷേധങ്ങളും നേരിടുന്നുണ്ട്.
Post Your Comments