Technology

വാട്ട്‌സ്ആപ്പ് ഇനി മുതല്‍ കൂടുതല്‍ സൗകര്യപ്രദമായ മാറ്റങ്ങളോടെ

വിന്‍ഡോസ് മാക് ഒഎസിലും ഡെസ്‌ക്ടോപ്പ് ആപ്ലിക്കേഷനായി വാട്ട്‌സ്ആപ്പ് കിട്ടിത്തുടങ്ങി. ഇപ്പോള്‍ ഉപയോഗിച്ച് വരുന്ന വാട്ട്‌സ്ആപ്പ് വെബ് തന്നെയാണ് ഇതെങ്കിലും ആപ്ലിക്കേഷന്‍ ആയിരിക്കുമ്പോള്‍ ഉപയോഗിക്കാന്‍ കൂടുതല്‍ സൗകര്യപ്രദമാകുന്നു എന്നതാണ് പ്രത്യേകത. നിലവില്‍ വിന്‍ഡോസ് 8 അതിനു മുകളിലുമുള്ള ഒഎസുകളിലാണ് ഇത് ലഭിക്കുക. മാക് ഒഎസ് എക്‌സ് 10.9 അതിനു മുകളിലും.

എന്നാല്‍ കാര്യമായ പുതുമകളൊന്നും പറയാനില്ല. മൊബൈലില്‍ വരുന്ന ചാറ്റ് മെസേജുകളുടെ പകര്‍പ്പ് ഡെസ്‌ക്ടോപ്പിലും സിസ്റ്റത്തിലും പ്രവര്‍ത്തിക്കുന്നു എന്നു മാത്രം. അതുകൊണ്ടു തന്നെ ഡെസ്‌ക്ടോപ്പ് ആപ്പില്‍ ലോഗിന്‍ ചെയ്യുന്നതിന് മുന്‍പ് ഫോണ്‍ അടുത്തുണ്ടെന്ന് ഉറപ്പു വരുത്തണം. ഒരിക്കല്‍ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് കഴിയുമ്പോള്‍ നമുക്ക് ആദ്യം കാണാന്‍ കഴിയുന്നത് സാധാരണ വാട്ട്‌സ്ആപ്പ് വെബ് ഉപയോഗിക്കുമ്പോള്‍ കാണുന്ന അതേ ഹോം സ്‌ക്രീന്‍ തന്നെയാണ്. ഇവിടെ ആദ്യം ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യണം. അതോടെ ഫോണിലെ വാട്ട്‌സ്ആപ്പ് കംപ്യൂട്ടറില്‍ കണക്ട് ആവും.

എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും പ്രവര്‍ത്തിക്കുന്ന ഒന്നാണ് വാട്ട്‌സ്ആപ്പ് വെബ്. ഇത്രയൊക്കെ സൗകര്യങ്ങള്‍ ഉണ്ടെങ്കിലും വാട്ട്‌സ്ആപ്പ് നല്‍കുന്ന ഏറ്റവും മികച്ച സൗകര്യമായ കോള്‍ വിളിക്കാനുള്ള സൗകര്യം ഈ ഡെസ്‌ക്ടോപ്പ് ആപ്പില്‍ ഇല്ല. മൊബൈല്‍ അടുത്തു വയ്ക്കുമ്പോള്‍ അല്ലാതെ ഇത് ഉപയോഗിക്കാനും ആവില്ല. അധികം വൈകാതെ ഈ പ്രശ്‌നങ്ങള്‍ എല്ലാം പരിഹിച്ച് കൂടുതല്‍ മേന്മയോടെ വാട്ട്‌സ്ആപ്പ് നവീകരിക്കുമെന്ന് പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments


Back to top button