കൊച്ചി: അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെക്സ് ബിറ്റിന്റെ റോബിന്‍ സ്മാര്‍ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്. മേയ് 30 മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ ലഭ്യമായ ഫോണിന്റെ വില 19,999 രൂപ.
പോളി കാര്‍ബണേറ്റ് ഉപയോഗിച്ചാണ് ഫോണിന്റെ നിര്‍മ്മാണം. 32 ജിബി ഇന്‍ബില്‍റ്റ് സ്റ്രോറേജും 100 ക്ളൗഡ് സ്റ്റോറേജും ഫോണിലുണ്ട്. അല്‍കമീസ് ഓഡിയോസംവിധാനത്തോടു കൂടി ഫോണിന്റെ മുന്‍വശത്തുള്ള ഇരട്ട സ്പീക്കറുകള്‍ മികച്ച ശബ്ദാനുഭവം നല്‍കും. ക്വോല്‍കോം സ്നാപ് ഡ്രാഗണ്‍ 808 പ്രൊസസര്‍, മൂന്ന് ജിബി റാം, പിന്നില്‍ 13 എം.പി ക്യാമറ, മുന്നില്‍ അഞ്ച് എം.പി ക്യാമറ, ഡ്യുവല്‍ ടോണ്‍ എല്‍.ഇ.ഡി ഫ്ളാഷ്, 5.2 ഇഞ്ച് ഡിസ്പ്ളേ, കനം കുറഞ്ഞ ഏഴ് എം.എം ബോഡി, ഫിംഗര്‍പ്രിന്റ് സ്കാനര്‍ എന്നിങ്ങനെയാണ് ഫോണിന്റെ മറ്റ് മികവുകള്‍.
Post Your Comments