രാത്രിയിൽ നിരക്കു കുറഞ്ഞും സൗജന്യമായുമൊക്കെ ലഭിക്കുന്ന മൊബൈൽ ഡേറ്റ പ്രയോജനപ്പെടുത്തുന്നതിനു വേണ്ടി ഉറക്കമിളക്കാതെ തന്നെ വീഡിയോ ഡൌൺലോഡ് ചെയ്യാൻ പറ്റിയാൽ സന്തോഷം ആയിരിക്കും അല്ലേ. എങ്കിൽ അത്തരമൊരു സംവിധാനവുമായി യൂ ട്യൂബ് എത്തിയിരിക്കുകയാണ്.
കാണാനാഗ്രഹിക്കുന്ന വിഡിയോയുടെ ചുവടെയുള്ള സേവ് ഓഫ്‌ലൈൻ ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോഴാണ് ഓപ്ഷൻ തെളിയുക. സേവ് ഓവർനൈറ്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ രാത്രി വൈകി വിഡിയോകൾ ഫോണിൽ ഡൗൺലോഡ് ചെയ്തുവയ്ക്കും.
ഇത് ചെയ്യാൻ വേണ്ടി ആരും ഉറക്കം കളഞ്ഞിരിക്കേണ്ട എന്നതും രാത്രിയിലെ നിരക്കുകുറഞ്ഞ മൊബൈൽ ഡേറ്റ പരമാവധി പ്രയോജനപ്പെടുത്താം എന്നതുമാണ് ഇതിന്റെ പ്രയോജനങ്ങൾ.
Post Your Comments