ഫെയസ്ബുക്ക് അക്കൗണ്ടില്‍ നുഴഞ്ഞുകയറാന്‍ എളുപ്പം. സുരക്ഷാ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. ആര്‍ക്കും എളുപ്പത്തില്‍ അക്കൗണ്ട് ഹാക്ക് ചെയാനുള്ള വീഴ്ച്ചയാണ് റിക്കവറി ഫീച്ചറുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്.
വേറെ വ്യക്തിയുടെ അക്കൗണ്ടില്‍ കയറാനായി പാസ്‌വേഡ് ആവശ്യമില്ല. സ്‌കാമര്‍മാര്‍ക്ക് നിങ്ങളുടെ സ്വന്തം അക്കൗണ്ടില്‍ നിന്ന് നിങ്ങളെ ലോക്ക് ചെയ്യാനും കഴിയും.
ഗുരുതരമായ ഈ പിഴവ് കണ്ടെത്തിയത് 18 കാരനായ ജെയിംസ് മാര്‍ട്ടിന്‍ഡലായാണ്. പുതിയ സിം കാര്‍ഡ് ഫോണില്‍ ഇട്ടതാണ് ജെയിംസ്. സിം ഫോണില്‍ ഇട്ടതിനെ തുടര്‍ന്ന് വന്ന എസ്എംഎസ് സുരക്ഷാ വീഴ്ച്ച കണ്ടെത്താന്‍ കാരണമായത്.
നിങ്ങള്‍ കുറച്ചു കാലമായി ഫെയസ്ബുക്ക് ഉപയോഗിച്ചിട്ട് പുതിയ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ലെന്നുമായിരുന്നു സന്ദേശം. ഇതിനെ തുടര്‍ന്ന് അക്കൗണ്ടില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ പാസ്‌വേഡ് തെറ്റാണെന്നു കാണിച്ചു. പിന്നീട് പാസ്‌വേഡ് മറന്നു പോയെന്ന ഓപ്ക്ഷന്‍ ക്ലിക്ക് ചെയ്തു. പക്ഷേ നിരാശയായിരുന്നു ഫലം.
പിന്നീട് നടത്തിയ ശ്രമങ്ങളില്‍ മറ്റു ചില നമ്പരും ഇമെയില്‍ അക്കൗണ്ടും കണ്ടു. ഇത് ഹാക്ക് ചെയാന്‍ ജെയിംസിനു സാധിച്ചു. അപ്പോഴാണ് സുരക്ഷാ വീഴ്ച്ച കണ്ടെത്തിയത്.
Post Your Comments