ന്യൂഡല്‍ഹി : ഇന്ത്യ ആക്രമിയ്ക്കുമെന്ന് പാകിസ്ഥാന് ഭയം , ഇന്ത്യയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാകിസ്ഥാന്‍ അത്യാധുനിക വിമാനങ്ങള്‍ സജ്ജമാക്കുന്നതായി റിപ്പോര്‍ട്ട്.
ഇന്ത്യയ്ക്കതിരായ വ്യോമ പ്രതിരോധം ശക്തമാക്കാന്‍ കൂടുതല്‍ ടെക്‌നോളജികളും അത്യാധുനിക വിമാനങ്ങളും പാക്കിസ്ഥാന്‍ സ്വ്തമാക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. വ്യോമ നിരീക്ഷണം ശക്തമാക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടെക്‌നോളജികളാണ് പാക്കിസ്ഥാന്‍ വ്യോമസേന ഉപയോഗിക്കുന്നത്. ചൈന, അമേരിക്ക പോര്‍വിമാനങ്ങള്‍ക്കു പുറമെ മറ്റു ചില രാജ്യങ്ങളില്‍ നിന്നും പാക്കിസ്ഥാന്‍ സഹായം തേടുന്നുണ്ട്. വ്യോമ പ്രതിരോധം ശക്തമാക്കാന്‍ സ്വീഡനില്‍ നിന്നു സാബ് 2000 വിമാനത്തില്‍ ഘടിപ്പിക്കുന്ന റഡാറുകളും മറ്റു സംവിധാനങ്ങളും ഇറക്കുമതി ചെയ്‌തെന്ന് വിവിധ വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏപ്രില്‍ ഒന്‍പതിനാണ് വ്യോമ പ്രതിരോധത്തിനുള്ള റഡാര്‍ സംവിധാനങ്ങള്‍ പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ എത്തിയിരിക്കുന്നത്. സ്വീഡിഷ് കമ്പനിയായ സാബ് ആണ് കയറ്റുമതി ചെയ്തിരിക്കുന്നത്. ഫെബ്രുവരി 27ന് നടന്ന ഡോഗ്‌ഫൈറ്റില്‍ പാക്കിസ്ഥാന്‍ വ്യോമസേനയുടെ ഇരുപത്തിയഞ്ചോളം പോര്‍വിമാനങ്ങളെ സഹായിച്ചതില്‍ സ്വീഡനില്‍ നിന്നു വാങ്ങിയ, അത്യാധുനിക സംവിധാനങ്ങളുള്ള സാബ് 2000 വിമാനങ്ങളും ഉണ്ടായിരുന്നു.
പാക്കിസ്ഥാന്‍ 2006 ലാണ് ആറു സാബ് 2000 വിമാനങ്ങള്‍ വാങ്ങുന്നത്. ഇതില്‍ നാലു വിമാനങ്ങള്‍ ‘എറിഐ എയര്‍ബോണ്‍ ഏര്‍ലി വാണിങ് സിസ്റ്റം’ ഘടിപ്പിച്ചതാണ്. ഈ വിമാനങ്ങളില്‍ നാലും ഫെബ്രുവരി 27 ന് നടന്ന ദൗത്യത്തില്‍ പാക്ക് വ്യോമസേന ഉപയോഗിച്ചെന്ന് തെളിഞ്ഞിട്ടുണ്ട്. 2017 ല്‍ സമാനമായ മൂന്നു വിമാനങ്ങള്‍ കൂടി പാക്കിസ്ഥാന്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ഇതു റദ്ദാക്കാന്‍ വേണ്ട നയതന്ത്രപരമായ നീക്കം ഇന്ത്യ നടത്തിയിരുന്നു.
Post Your Comments