Technology

ഏവർക്കും ഉപകാരപ്രദമായ പുതിയ ഫീച്ചറുമായി സ്‌കൈപ്പ്

ഏത് ഭാഷക്കാരോടും സംസാരിക്കാനായി സ്കൈപ്പിന്റെ പുതിയ ഫീച്ചർ. മറ്റു ഭാഷകളിലുള്ള സംസാരം സ്വന്തം ഭാഷയിലേക്ക് മാറ്റുന്ന ഫീച്ചറായ റിയല്‍ ടൈം ട്രാൻസ്ലേഷൻ സ്‌കൈപ്പ് മുൻപ് അവതരിപ്പിച്ചിരുന്നെങ്കിലും ലാന്‍ഡ് ലൈനിലേയ്ക്കും മൊബൈല്‍ ഫോണിലേയ്ക്കും വിളിക്കുന്ന കോളുകള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാക്കിയിരിക്കുകയാണ് ഇപ്പോൾ.

ഒന്‍പതു സംസാര ഭാഷകളാണ് സ്‌കൈപ്പ് ഇപ്പോള്‍ ഈ പാക്കേജില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മന്‍, ചൈനീസ്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, അറബിക്, റഷ്യന്‍ എന്നീ ഭാഷകൾ ലഭ്യമാകും. സ്‌കൈപ്പ് ക്രെഡിറ്റ്‌സോ സബ്‌സ്‌ക്രിപ്ഷനോ ഉപയോഗിക്കുന്നവര്‍ക്ക് ഏതു നോര്‍മല്‍ കോളിലും ഈ സൗകര്യം ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ആദ്യം കോള്‍ ചെയ്ത ശേഷം ഡയലര്‍ ഓപ്പണ്‍ ചെയ്ത് ‘ട്രാന്‍സിലേറ്റ്’ ഓൺ ചെയ്‌താൽ മതിയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button