തിരുവനന്തപുരം : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പിന്തുണച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്. വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ് കെ. മുരളീധരന്. തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ പ്രധാന എതിരാളി ബി.ജെ.പിയാണ്.
വട്ടിയൂര്‍ക്കാവില്‍ നടക്കുന്നത് വികസനവും വര്‍ഗീയതയും തമ്മിലുള്ള പോരാട്ടമാണ്. എല്‍.ഡി.എഫ് മത്സരരംഗത്ത് ഇല്ലെന്നും മുരളീധരന്കൂട്ടിച്ചേര്ത്തു. കുട്ടനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ബി.ജെ.പിയാണ് മുഖ്യ എതിരാളിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്. ബി.ജെ.പിയെ പരോഷമായി പിന്തുണയ്ക്കുന്ന പ്രസ്താവന തള്ളി വി.എം സുധീരനും എ.കെ ആന്റണിയും രംഗത്ത് വന്നതോടെ മുഖ്യമന്ത്രി പ്രസ്താവന തിരുത്തിയിരുന്നു. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം.
Post Your Comments