NewsInternational

11 വയസുള്ള ആണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

കറാച്ചി: പതിനൊന്നു വയസുകാരനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി പരാതി. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.ഡോക്ടറായ ചേതന്‍ കുമാറിന്റെ മകനാണ് കൊല്ലപ്പെട്ടത്.

കുട്ടിയെ സിന്ധ് പ്രവിശ്യയിലുള്ള ഹൈദരാബാദ് ക്ലബ്ബിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പീഡിപ്പിച്ചതിന്റെ അടയാളങ്ങളുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം സ്വിമ്മിങ് പൂളില്‍ എറിയുകയായിരുന്നെന്നാണ് ആരോപണം.സംഭവ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ക്ലബ്ബില്‍ നിന്നും ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്ന് ഡോക്ടര്‍ പറയുന്നു. ഏപ്രില്‍ 13 ന് നടന്ന സംഭവത്തില്‍ ഇത് വരെ നടപടിയുണ്ടാകത്തതില്‍ പ്രതിഷേധത്തിലാണ് ബന്ധുക്കള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button