ന്യൂഡല്‍ഹി: വിവരാവകാശ സംബന്ധമായ ചോദ്യങ്ങളോട് നിസ്സഹകരണം തുടരുന്ന കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയാഗാന്ധിക്ക് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഒരിക്കല്‍ക്കൂടി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കമ്മീഷന്‍റെ ഫുള്‍ ബെഞ്ചിന്‍റെ മുന്‍പില്‍ നിസ്സഹകരണത്തിന്‍റെ കാരണം ബോധിപ്പിക്കാനാണ് കമ്മീഷന്‍ സോണിയയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ട്രാന്‍സ്പേരന്‍സി പാനല്‍ വിവരാവകാശ ചോദ്യങ്ങളോട് പ്രതികരിക്കണം എന്ന്‍ മുന്‍പ് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അവര്‍ നിസ്സഹകരണം തുടരുകയായിരുന്നു.
വിവരാവകാശ പ്രവര്‍ത്തകന്‍ ആര്‍ കെ ജയിന്‍ ആണ് സോണിയക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. കമ്മീഷന്‍ ചെയര്‍മാന്‍ ബിമല്‍ ജുല്‍ക, അംഗങ്ങളായ ശ്രീധര്‍ ആചാര്യലു, സുധീര്‍ ഭാര്‍ഗ്ഗവ എന്നിവരടങ്ങിയ ഫുള്‍ ബെഞ്ചിനു മുന്‍പാകെയാണ് സോണിയ നിസ്സഹകരണത്തിന്‍റെ കാരണം ബോധിപ്പിക്കേണ്ടത്.
2014 ഫെബ്രുവരിയില്‍ ആണ് ജെയിന്‍ കോണ്‍ഗ്രസിന് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്. അതിന് പാര്‍ട്ടിയില്‍ നിന്ന് പ്രതികാരങ്ങളൊന്നും ലഭിക്കാതെ വന്നപ്പോളാണ് ജയിന്‍ വിവരാവകാശ കമ്മീഷന്‍റെ മുന്‍പില്‍ പരാതിപ്പെട്ടത്.
കമ്മീഷന്‍റെ തന്നെ മുന്‍ ഉത്തരവ് പ്രകാരം കോണ്‍ഗ്രസ്, ബിജെപി, സിപിഐ, സിപിഐ-എം, എന്‍സിപി, ബിഎസ്പി എന്നീ രാഷ്ട്രീയപാര്‍ട്ടികളെ പൊതു അധികാരകേന്ദ്രങ്ങളാക്കി പ്രഖ്യാപിക്കുകയും വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരികയും ചെയ്തിരുന്നു.
അതിനാല്‍, വിവരാവകാശ ചോദ്യത്തിന് ഉത്തരം കൊടുക്കാനുള്ള വിസമ്മതം നിയമപ്രകാരം ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്.
Post Your Comments