തിരുവനന്തപുരം: ബംഗാളില്‍ കോണ്‍ഗ്രസിന്‍റെ ഔദാര്യം കൊണ്ടാണ് സിപിഎം പിടിച്ചു നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും പരാമര്‍ശിച്ചു. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലെയും പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന് പറഞ്ഞുകൊണ്ട് ഉമ്മന്‍ചാണ്ടിചാണ്ടി രാഷ്ട്രീയവിവാദത്തിനു തുടക്കമിട്ടിരുന്നു. പ്രസ്താവന വിവാദമായതോടെ തിരുത്തുമായി എ.കെ ആന്റണിയും വി.എം സുധീരനും രംഗത്തെത്തി. ഉമ്മന്‍ചാണ്ടി ബിജെപിയുടെ ശക്തി തിരിച്ചറിഞ്ഞെന്ന് ബിജെപി സംസ്ഥാനഅദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും പ്രതികരിച്ചു. സംസ്ഥാനത്ത് നിർണായക ശക്തിയായി ഈ തെരഞ്ഞെടുപ്പിൽ എൻ ഡി എ മാറുന്നതിന്റെ സൂചനയാണിതെന്ന് എൻ ഡി എ നേതാക്കൾ വ്യക്തമാക്കി.
എന്നാല്‍ തന്‍റെ പ്രസംഗത്തിന്റെ ഒരു ഭാഗം എടുത്ത് വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.തെരഞ്ഞെടുപ്പ് അടുക്കുന്തോറും ഉമ്മൻ ചാണ്ടിയ്ക്ക് വിഭ്രാന്തിയെന്നായെന്നായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പ്രതികരിച്ചത്.
Post Your Comments