NewsInternational

ദുരഭിമാനക്കൊല; പതിനാറുകാരിയെ ജീവനോടെ തീകൊളുത്തി

ഇസ്ലാമാബാദ്: അയല്‍ക്കാരായ യുവാവിനെയും യുവതിയും ഒളിച്ചോടാന്‍ സഹായിച്ചതിന് പാക്കിസ്ഥാനില്‍ പതിനാറുകാരിയെ ജീവനോടെ തീകൊളുത്തി. അബോട്ടാബാദിലെ ഗോങ്ക ഗലിയിലാണ് സംഭവം. ഇവരെ ഒളിച്ചോടാന്‍ സഹായിച്ചതുവഴി ഗ്രാമത്തിന്‍റെ അഭിമാനത്തിന് കോട്ടം തട്ടിയെന്നു ചൂണ്ടിക്കാട്ടി ഗ്രോത്ര സഭയാണ് കൊലയ്ക്ക് ഉത്തരവിട്ടത്.

ഗോത്രസഭയുടെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയെ ഗ്രാമത്തിനു പുറത്തൊരിടത്ത് തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ബോധം മറയുന്നതിനായി ചില മരുന്നുകളും അവളുടെ ശരീരത്തില്‍ കുത്തിവയ്ക്കാറുണ്ടായിരുന്നു. യുവാവും യുവതിയും രക്ഷപെടുന്നതിന് ഉപയോഗിച്ച വാനില്‍ പെണ്‍കുട്ടിയെ ബന്ധിക്കുകയും പെട്രോളൊഴിച്ച്‌ തീകത്തിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ദുരഭിമാനക്കൊലയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയും സഹോദരനുമടക്കം 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button