NewsIndia

ഇന്ത്യന്‍ പ്രതിരോധ വകുപ്പിന് സ്മാര്‍ട്ട്‌ഫോണ്‍ തലവേദനയാകുന്നു

ന്യൂഡല്‍ഹി: മൊബൈല്‍ ഗെയിമുകളിലൂടെയും സംഗീത ആപ്പുകളിലൂടെയും സ്മാര്‍ട്ട്‌ഫോണുകളിലത്തെുന്ന മാല്‍വയറുകള്‍ ഉപയോഗിച്ച് പാക് ചാരസംഘടനയായ ഐ.എസ്.ഐ രാജ്യത്തിന്റെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. ചാരവൃത്തിക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കി വിരമിച്ച സൈനികരെ ഉപയോഗിക്കുന്നുണ്ടെന്നും ആഭ്യന്തര സഹമന്ത്രി ഹരിഭായി പരതിഭായി ചൗധരി ലോക്‌സഭയില്‍ പറഞ്ഞു.

ടോപ്ഗണ്‍, എംപിജങ്കി, വിഡിജങ്കി, ടാക്കിങ് ഫ്രോഗ് എന്നീ ആപ്പുകള്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ സൈന്യത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നത്. 2013-16 കാലത്ത് വിരമിച്ച ഏഴ് സൈനികരെ ചാരവൃത്തിയുടെ പേരില്‍ അറസ്റ്റ് ചെയ്യുകയോ തിരിച്ചറിയുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്റെ നീക്കത്തെക്കുറിച്ച് സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും സൈബര്‍ ആക്രമണം തടയാനുള്ള നടപടികള്‍ക്ക് എല്ലാ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും കമ്പ്യൂട്ടര്‍ സുരക്ഷാനയവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ടെന്നും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേ അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button