തിരുവനന്തപുരം : 2016 നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വികസന രേഖ എന്‍.ഡി.എ പുറത്തിറക്കി . തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് വികസന രേഖയുടെ പ്രകാശനം നിര്‍വഹിച്ചത് . സംസ്ഥാനം രൂപീകരിച്ച് അറുപത് വര്‍ഷമായിട്ടും പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന ജനവിഭാഗങ്ങളെ പ്രധാനമായും ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് എന്‍.ഡി.എ വികസന രേഖ.
പാര്‍ശ്വവത്കരിക്കപ്പെട്ടവരെ അഞ്ചു വര്‍ഷത്തിനുള്ളില്‍ മുഖ്യധാരയിലെത്തിക്കാനുള്ള പത്തിന കര്‍മ്മ പരിപാടിയാണ് വികസന രേഖയിലുള്ളത് . രണ്ടാം ഭൂപരിഷ്‌കരണം , ശ്രീനാരായണ ഗുരു പാര്‍പ്പിട പദ്ധതി , ആദിവാസി യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി , കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ , തീരദേശ മേഖലയ്ക്ക് പതിനായിരം കോടി , ഒരു ലക്ഷം ചെറുകിട വ്യവസായ സംരംഭങ്ങള്‍ , പരമ്പരാഗത വ്യവസായ തൊഴില്‍ മേഖലയ്ക്കായി പതിനായിരം കോടിയുടെ പാക്കേജ് തുടങ്ങി അടിസ്ഥാന വര്‍ഗ്ഗ ജനവിഭാഗങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള വികസന രേഖയാണ് എന്‍.ഡി.എ പുറത്തിറക്കിയത് .
ജാതിമത ഭേദമന്യേ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഭാരത കേസരി മന്നത്ത് പത്ഭനഭാന്റെ പേരില്‍ സ്‌കോളര്‍ഷിപ് പദ്ധതി, 24 മണിക്കൂറും മുടങ്ങാതെ കുടിവെള്ള പദ്ധതി ചേരി രഹിത കേരളം സൃഷ്ടിക്കുന്നതിനായി രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും ഗവണ്‍മെന്റ് ഫണ്ടിങ്ങോട് കൂടി 10000 ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിക്കുമെന്നും വികസന രേഖയിലുണ്ട് .
Post Your Comments