അഹമ്മദാബാദ്: പി.എച്ച്.ഡി എടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി സര്‍ക്കാരിന്‍റെ വിവിധ പദ്ധതികള്‍ തന്നെ ഗവേഷണ വിഷയങ്ങളാക്കി അവതരിപ്പിച്ച് ഗുജറാത്ത് സര്‍ക്കാര്‍. ഇത്തരത്തില്‍ 50-ഓളം വിഷയങ്ങള്‍ തയാറാക്കി സംസ്ഥാനത്തെ സര്‍വ്വകാലാശാലകള്‍ക്കയച്ചിട്ടുണ്ട്.
പി.എച്ച്.ഡി വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ പദ്ധതികളെപ്പറ്റി ഗവേഷണം നടത്തിയാല്‍ അവയുടെ മികവുകള്‍ വര്‍ദ്ധിക്കുമെന്നും അങ്ങനെ അവ കൂടുതല്‍ ജനോപകാരപ്രദമായി മാറുമെന്നുമുള്ള കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.
മഹാത്മാഗാന്ധി സ്വച്ഛതാ മിഷന്‍, കന്യാ കേളവാണി, ഗുണോത്സവ്, ഗരീബ് കല്യാണ്‍ മേള, മുഖ്യമന്ത്രി അമൃതം യോജന തുടങ്ങിയ പദ്ധതികളിലാണ് ഗവേഷണം നടത്താവുന്നത്.
ഗവേഷണ വിഷയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു എന്ന്‍ ആരോപിച്ചുകൊണ്ട് കോണ്‍ഗ്രസ് ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
Post Your Comments