Latest NewsNewsIndia

അസിസ്റ്റന്റ് പ്രൊഫസറാകുന്നതിന് പിഎച്ച്ഡി നിർബന്ധമല്ല: പുതിയ വിജ്ഞാപനവുമായി യുജിസി

ന്യൂഡൽഹി: അസിസ്റ്റന്റ് പ്രൊഫസറാകുന്നതിന് ഇനി പിഎച്ച്ഡി നിർബന്ധമല്ല. ഇതുമായി ബന്ധപ്പെട്ട് യുജിസി പുതിയ വിജ്ഞാപനം പുറത്തിറക്കി. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേയ്ക്ക് നേരിട്ടുള്ള നിയമനങ്ങൾക്ക് ഇനി കുറഞ്ഞ യോഗ്യത നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്), സംസ്ഥാനതല യോഗ്യതാ പരീക്ഷ (എസ്എൽഇടി) എന്നിവയായിരിക്കും. പിഎച്ച്ഡി ഓപ്ഷണൽ ആകുമെന്നും യുജിസി വ്യക്തമാക്കിയിട്ടുണ്ട്. യുജിസി അദ്ധ്യക്ഷൻ എം ജഗദീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ‘കുറുക്കൻ കോഴിയുടെ സുഖമന്യേഷിക്കാൻ ചെല്ലുന്നത് പോലെയാണ് സിപിഎം ന്യൂനപക്ഷ സംരക്ഷണത്തിന് ഇറങ്ങുന്നത്’: കെ സുധാകരൻ

2023 ജൂലൈ ഒന്ന് മുതൽ പുതിയ വിജ്ഞാപനം പ്രാബല്യത്തിൽ വന്നു. അതേസമയം, അസോസിയേറ്റ് പ്രൊഫസർമാരുടെയും പ്രൊഫസർമാരുടെയും നിയമനത്തിന് പിഎച്ച്ഡി നിർബന്ധമാണ്. 2023 ജൂലൈ വരെയുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനങ്ങൾക്ക് പിഎച്ച്ഡി നിർബന്ധമല്ലെന്ന് 2021-ൽ യുജിസി പ്രഖ്യാപിച്ചിരുന്നു. ഈ കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. 2000-2010 കാലഘട്ടത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്ക് നെറ്റ് മാത്രമായിരുന്നു യോഗ്യത. ഇതിന് ശേഷമാണ് പിഎച്ച്ഡിയും നിർബന്ധമാക്കിയത്.

Read Also: വിവാഹിതനാണെന്ന കാര്യം മറച്ച് വച്ച് വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button