NewsIndia

കോപ്റ്റര്‍ ഇടപാടില്‍ തന്‍റെ ഇടപെടലിനെകുറിച്ച് സോണിയ ഗാന്ധി വെളിപ്പെടുത്തുന്നു

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍ നിന്ന് ഹെലികോപ്റ്ററുകള്‍ വാങ്ങിയ വിഷയത്തില്‍ തനിക്ക് ഒളിക്കാന്‍ ഒന്നുമില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി.താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ ആരെയും ഭയക്കുന്നില്ലയെന്നും സോണിയ പറഞ്ഞു. ഭരണത്തില്‍ കയറിയിട്ട് രണ്ടുവര്‍ഷമായിട്ടും എ ന്തുകൊണ്ട് അന്വേഷണം നടത്തിയില്ലെന്നും സോണിയാ ചോദിച്ചു. അന്വേഷണംപൂര്‍ത്തിയാവുമ്പോള്‍ സത്യം പുറത്തുവരുമെന്നും അവര്‍ പറഞ്ഞു.

വി.വി.ഐ.പികൾക്ക്​​ വേണ്ടി 2010ൽ അഗസ്​റ്റ വെസ്​റ്റ്​ലാൻഡുമായി നടത്തിയ ഹെലികോപ്ടര്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇറ്റാലിയന്‍ കോടതിയില്‍ തെളിവായി സമര്‍പ്പിച്ച രേഖകളിലെ സിക്നോര ഗാന്ധി സോണിയ ഗാന്ധിയാണെന്നാണ്​ ആരോപണം. ഇതിനെത്തുടര്‍ന്ന് ഇന്ന് പാര്‍ലമെന്റ് പ്രക്ഷുബ്ധമായിരുന്നു. അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് ഇടപാട് കേസില്‍ സോണിയാഗാന്ധിക്ക് പങ്കുണ്ടെന്ന എംപി സുബ്രഹ്മണ്യം സ്വാമിയുടെ പ്രസ്താവനയെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button