ന്യൂഡല്‍ഹി: ഒളിവില്‍ കഴിയുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ദാവൂദിന്റെ സഹായി ഛോട്ടാ ഷക്കീല്‍ രംഗത്ത്. ദാവൂദ് പൂര്‍ണ്ണ ആരോഗ്യവാനാണെന്നും രഹസ്യാന്വേഷണ ഏജന്‍സി നല്‍കിയ വിവരം തെറ്റാണെന്നും ഛോട്ടാഷക്കീല്‍ പറഞ്ഞു. ദാവൂദിന്റെ കാലുകള്‍ക്ക് ഗാംഗ്രീന്‍ രോഗമാണെന്നും നടക്കാന്‍ സാധിക്കില്ലെന്നും മുറിച്ചുമാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശം നല്‍കിയെന്നും രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഡി കമ്പനിയുടെ വ്യാവസായിക താല്‍പര്യങ്ങളെ തകര്‍ക്കാനുള്ള നീക്കമാണ് ഈ അപവാദങ്ങള്‍ക്ക് പിന്നിലെന്ന് ഷക്കീല്‍ വ്യക്തമാക്കി.
ദാവൂദിന്റെ കറാച്ചിയിലെ വീടിനടുത്ത് ഏതാനും ഡോക്ടര്‍മാരെ കഴിഞ്ഞ ദിവസം കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ദാവൂദിന്റെ കാലിന്റെ സ്ഥിതി മോശമാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.
Post Your Comments