KeralaNews

പരസ്യത്തിന് അനുമതി ഇല്ലെങ്കില്‍ 2 വര്‍ഷം തടവ്

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യങ്ങള്‍ നല്‍കുന്നതിന് മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി നോഡല്‍ ഓഫീസറില്‍ നിന്ന് അനുമതി വാങ്ങിയെങ്കില്‍ കര്‍ശന നടപടി. രാഷ്ട്രീയപാര്‍ട്ടികള്‍, പൊതുജനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി നല്‍കുന്ന പരസ്യങ്ങള്‍ക്കെല്ലാം അനുമതി വാങ്ങണം.പരസ്യം പ്രചരിപ്പിക്കുന്നതിന്‍റെ രണ്ട് ദിവസം മുമ്പെങ്കിലും അനുമതി വാങ്ങണം. അനുമതി വാങ്ങിയില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമ പ്രകാരം തെരഞ്ഞെടുപ്പ് കുറ്റങ്ങളിലുള്‍പ്പെടുത്തി രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വരെ ലഭിക്കാവുന്നതാണ്.

സംസ്ഥാനം, ജില്ല, നിയമസഭാ മണ്ഡലത്തിന്‍റെ പേര്, നമ്പര്‍, സ്ഥാനാര്‍ഥിയുടെ പേര്, പാര്‍ട്ടി, എന്നിവ സഹിതമാണ് അനുമതി ലഭിക്കുന്നതിന് അപേക്ഷിക്കേണ്ടത്. പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പത്രം/മാസിക, സര്‍ക്കുലേഷന്‍, പരസ്യത്തിന്‍റെ വലുപ്പം, പരസ്യം നല്‍കുന്നതിനുള്ള തുക തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അപേക്ഷിക്കേണ്ടത്.വിഡിയോ വാള്‍, റേഡിയോ, സിനിമാ തിയേറ്ററുകള്‍,ബ്ലോഗ്- മൈക്രോ ബ്ലോഗുകള്‍, യൂ ട്യൂബ് പോലുള്ള കണ്‍ടെന്റ് കമ്മ്യൂനിറ്റീസ്, സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍, വെര്‍ച്ച്വല്‍ ഗെയിം വേള്‍ഡുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button