Election NewsKeralaLatest News

നാളത്തെ സര്‍ക്കാര്‍ അവധിയെ കുറിച്ച് തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കേണ്ട എന്നാണ് സര്‍ക്കാരിന്റെ തീരുമാനം. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചതിനുനുസരിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  അവധിയായിരിക്കും.

ദു:ഖവെള്ളിയും ഈസ്റ്ററും പ്രമാണിച്ച് തുടര്‍ച്ചയായ അവധിക്കിടയില്‍തെരഞ്ഞെടുപ്പ് തേലേന്നു മാത്രം പ്രവര്‍ത്തി ദിവസമായാല്‍ പോളിംഗം ശതമാനത്തില്‍ കുറവു വരുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ തന്നെയാണ് അവധി നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അവധി നല്‍കാന്‍ അനുമതി തേടിയത്. തെരഞ്ഞെടുപ്പിന്റെ തലേന്ന് പ്രവര്‍ത്തി ദിവസമായാല്‍ അവധിക്ക് നാട്ടില്‍ പോയവര്‍ വോട്ടുചെയ്യാതെ ജോലിസ്ഥലത്തേയ്ക്ക് മടങ്ങുമെന്ന് സര്‍ക്കാരിന് ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ കമ്മീഷന്‍ അവധി അനുവദിച്ചെങ്കിലും നിര്‍ദ്ദേശം സര്‍ക്കാര്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button