KeralaNews

പത്മജയുടെ ആരോപണങ്ങള്‍ വിവരമില്ലായ്മ കൊണ്ട്; സി.എന്‍.ബാലകൃഷ്ണന്‍

തൃശൂര്‍: തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ പത്മജ വേണുഗോപാല്‍ ആരോപണം ഉന്നയിക്കുന്നത് വിവരമില്ലായ്മ കൊണ്ടാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.എന്‍. ബാലകൃഷ്ണന്‍. തൃശൂര്‍ ഉള്‍പ്പെടെ ജില്ലയില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ തനിക്കും ഉത്തരവാദിത്വമുണ്ട്. അതേസമയം, തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍നിന്ന് സംസ്ഥാന നേതൃത്വത്തിന് മാറി നില്‍ക്കാനാവില്ല. തോല്‍വിയുടെ കാരണങ്ങളെക്കുറിച്ച് കെ.പി.സി.സി അന്വേഷിച്ച് കുറ്റക്കാരുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ. താനും തേറമ്പില്‍ രാമകൃഷ്ണനും ഏതായാലും കുറ്റക്കാരുടെ കൂട്ടത്തില്‍ ഉണ്ടാവില്ലെന്നും സി.എന്‍ ബാലകൃഷ്ണന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചതു നിമിത്തമാണ് തെരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടതെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞിരുന്നു. കാലുപിടിച്ച് വിളിച്ചിട്ടും പല നേതാക്കളും പ്രചാരണത്തിനു വന്നില്ലെന്നും സി.എന്‍.ബാലകൃഷ്ണന്‍ വന്നത് ഒരു ദിവസം മാത്രമാണെന്നും പത്മജ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button