തൃശൂർ: കോൺഗ്രസ് നേതാക്കള്‍ ചതിച്ചതു നിമിത്തമാണ് തെരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടതെന്ന് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പത്മജ വേണുഗോപാൽ. കരുണാകരനെ പിന്നില്‍ നിന്നു കുത്തിയതിനു സമാനമാണ് ഈ ചതിയും. കാലുപിടിച്ച് വിളിച്ചിട്ടും പല നേതാക്കളും പ്രചാരണത്തിനു വന്നില്ലെന്നും പത്മജ പറഞ്ഞു.
സി.എന്‍.ബാലകൃഷ്ണന്‍ വന്നത് ഒരു ദിവസം മാത്രമാണ്. ഇവിടെ വ്യാപകമായി കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിക്കു പോയി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കെ.പി.സി.സിയ്ക്കു പരാതി നല്‍കുമെന്നും പത്മജ വ്യക്തമാക്കി.
തൃശൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ പത്മജ, എൽ.ഡി.എഫിനെ പ്രതിനിധീകരിച്ചെത്തിയ സി.പി.ഐ നേതാവ് അഡ്വ.വി.എസ്.ശിവകുമാറിനോടാണ് പരാജയപ്പെട്ടത്. 6,987 വോട്ടുകൾക്കായിരുന്നു പത്മജയുടെ തോൽവി. സുനിൽ കുമാർ 53,664 വോട്ടു നേടിയപ്പോൾ കോൺഗ്രസ് ശക്തികേന്ദ്രമായിരുന്ന ഇവിടെ പത്മജയ്ക്ക് ലഭിച്ചത് 46,677 വോട്ടു മാത്രം. ബി.ജെ.പി സ്ഥാനാർഥി അഡ്വ. ബി.ഗോപാലകൃഷ്ണന് ഇവിടെ 24,748 വോട്ടു ലഭിച്ചിരുന്നു.
Post Your Comments