മുംബൈയില്‍ നിന്ന് പുനെയിലേക്കുള്ള ജെറ്റ്എയര്‍വേയ്സ് വിമാനത്തിന്‍റെ ഉള്ളില്‍വച്ച് ഒരു ബിജെപി അനുകൂലി തന്നെ കൊല്ലാന്‍ ശ്രമിച്ചു എന്ന ആരോപണത്തോടെ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ഒരിക്കല്‍ക്കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. ഈ വിവാദം സോഷ്യല്‍ മീഡിയയിലും വൈറലായപ്പോള്‍ കനയ്യയുടെ ആരോപണത്തിലേയും, അയാളുടെതന്നെ മുന്‍ അവകാശവാദങ്ങളുടേയും മുനയൊടിക്കുന്ന നാല് ചോദ്യങ്ങള്‍ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വന്ന പോസ്റ്റും വൈറല്‍ ആയിരിക്കുകയാണ്. കനയ്യ കുമാറിന്‍റെ രീതികളെക്കുറിച്ച് സാമാന്യമായ ഒരറിവെങ്കിലുമുള്ള ആരുടേയും മനസ്സില്‍ തോന്നാവുന്ന ആ ചോദ്യങ്ങള്‍ ഇവയാണ്:
1. പണക്കാര്‍ പോലും മുബൈയില്‍ നിന്ന് പുനെയിലേക്ക് ഡ്രൈവ് ചെയ്യുന്നതാണ് രീതി (വെറും 3 മണിക്കൂര്‍ മാത്രം). പക്ഷേ “ഒരു ദരിദ്ര മാതാവിന്‍റെ മകന്‍” എന്ന അവകാശവാദവുമായി നടക്കുന്ന നിങ്ങള്‍ എന്തിന് ഫ്ലൈറ്റ് തിരഞ്ഞെടുത്തു?
2. നിങ്ങള്‍ പാവപ്പെട്ടവന്‍ ആണെങ്കില്‍ നിങ്ങളുടെ വിമാന ടിക്കറ്റിന് പണം നല്‍കിയതാര്? അതും ജെറ്റ് എയര്‍വേയ്സ് പോലെ ആഡംബരം നിറഞ്ഞ ഒന്നില്‍!
3. ദരിദ്രനാണെങ്കില്‍ ഐ-ഫോണ്‍ എങ്ങനെ സ്വന്തമാക്കി? താങ്കളുടെ രോഗിയായ പിതാവ് എങ്ങനെ വിലകൂടിയ ആഡംബര കാറില്‍ താങ്കളെ സന്ദര്‍ശിക്കാനെത്തി?
4. പോലീസ് പരാതിയില്‍ പറയുന്നത് ‘വിന്‍ഡോ-സീറ്റിനായി’ നിങ്ങള്‍ വഴക്കുകൂടി എന്നാണല്ലോ. അപ്പോള്‍പ്പിന്നെ ബിജെപി അനുകൂലിയായ അയാള്‍ നിങ്ങളെ ആക്രമിച്ചു എന്ന് പറയുന്നത് എന്തുകൊണ്ട്?
Post Your Comments