Kerala

കുഷ്‌ഠരോഗികള്‍ക്ക്‌ ആശ്രയമേകുന്ന സാമൂഹിക പ്രവര്‍ത്തകന്‌ ലോകറെക്കോഡ്‌

സമൂഹം മാറ്റിനിര്‍ത്തുന്ന കുഷ്‌ഠ രോഗികള്‍ക്ക്‌ തണലേകുന്ന സാമൂഹിക പ്രവര്‍ത്തകന്‌ ലോക റെക്കോഡ്‌.
തലവടി വാലയില്‍ ഇടിക്കുള ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുളയ്‌ക്കാണ്‌ റെക്കോഡ്‌ ലഭിച്ചത്‌.

ഏഷ്യയിലെ ഏറ്റവും വലിയ കുഷ്‌ഠരോഗാശുപത്രിയായ നൂറനാട്‌ കുഷ്‌ഠരോഗാശുപത്രിയില്‍ 13 വര്‍ഷമായി മുടക്കംകൂടാതെ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്‌ റെക്കോഡ്‌ ഹോള്‍ഡേഴ്‌സ്‌ റിപ്പബ്‌ളിക്കിന്റെ ലോക റിക്കാഡിന്‌ അര്‍ഹത നേടിയത്‌.

സാമൂഹിക-ക്ഷേമ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇദേഹത്തിന്‌ ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോഡ്‌, ഇന്ത്യന്‍ അച്ചീവേഴ്‌സ്‌ ബുക്ക്‌ ഓഫ്‌ റെക്കോഡ്‌, യൂണിക്ക്‌ വേള്‍ഡ്‌ റെക്കോഡ്‌, വേള്‍ഡ്‌ അമേസിങ്ങ്‌ റെക്കോഡ്‌, അസിസ്‌റ്റ്‌ വേള്‍ഡ്‌ റെക്കോഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button