Latest NewsIndiaNews

ചരിത്രം കുറിച്ച് അസമിലെ ബിഹു നൃത്തം, ഒടുവിൽ തേടിയെത്തിയത് ഗിന്നസ് റെക്കോർഡ്

ഗുവാഹട്ടിയിലെ സരുസജായിയിലുള്ള ഇന്ദിരാഗാന്ധി അറ്റ്‍‍ലറ്റിക് സ്റ്റേഡിയത്തിലാണ് ഭീമൻ ബിഹു അരങ്ങേറിയത്

അസമിലെ പരമ്പരാഗത നൃത്ത രൂപമായ ബിഹു ഇത്തവണ ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ്. ഒറ്റ വേദിയിൽ 12,000- ലധികം കലാകാരന്മാർ അണിനിരന്നതോടെയാണ് ഗിന്നസ് ബുക്കിൽ ബിഹു സ്ഥാനം പിടിച്ചത്. ഗുവാഹട്ടിയിലെ സരുസജായിയിലുള്ള ഇന്ദിരാഗാന്ധി അറ്റ്‍‍ലറ്റിക് സ്റ്റേഡിയത്തിലാണ് ഭീമൻ ബിഹു അരങ്ങേറിയത്. അസമിന്റെ സാംസ്കാരിക പൈതൃകത്തെ ലോക ഭൂപടത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് കലാകാരന്മാരുടെ നേതൃത്വത്തിൽ മെഗാ ഇവന്റ് സംഘടിപ്പിച്ചത്.

തിരഞ്ഞെടുത്ത മികച്ച കലാകാരന്മാരാണ് പരിപാടിയിൽ പങ്കെടുത്തത്. സംസ്ഥാനത്തെ ഗായകരും പരമ്പരാഗത ഉപകരണങ്ങളായ ധോൾ, താൽ, ഗോഗോണ, ടോക,പെപ്പ, ക്സുതുലി എന്നീ വാദ്യങ്ങൾ വായിക്കുന്നവരും മെഗാ ഇവന്റിൽ പങ്കാളികളായിട്ടുണ്ട്. കലാകാരന്മാർക്ക് പരിശീലനം നൽകിയവർക്കും, നർത്തകർക്കും, വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്തവർക്കും 25,000 രൂപ ഗ്രാന്റായി നൽകുന്നതാണ്. കൂടാതെ, സർട്ടിഫിക്കറ്റും വിതരണം ചെയ്യും. അസാമീസ് സംസ്കാരത്തിന്റെ പ്രധാന ഭാഗമായ ബിഹു ഉത്സവവുമായി ബന്ധപ്പെട്ട് നടത്തുന്ന ഒരു നാടോടി നൃത്തമാണ് ബിഹു നൃത്തം.

Also Read: കായംകുളത്ത് കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങി മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button