മൊഹാലി: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ സിക്സറുകളുടെ എണ്ണത്തിൽ ലോക റെക്കോര്‍ഡിട്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ. ജോഷ് ഹേസല്‍വുഡ് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്ത് തന്നെ സിക്സ് പറത്തിയ രോഹിത് ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന ബാറ്റ്സ്മാൻ എന്ന ലോക റെക്കോര്‍ഡ് സ്വന്തം പേരിലാക്കി.
ന്യൂസിലന്‍ഡിന്‍റെ മാര്‍ട്ടിന്‍ ഗപ്ടിലിന്‍റെ 172 സിക്സറുകളെന്ന റെക്കോര്‍ഡാണ് രോഹിത് ഹേസല്‍വുഡിനെതിരെ പറത്തിയ ആദ്യ സിക്സോടെ മറികടന്നത്. അടുത്ത പന്തും സിക്സ് അടിച്ച രോഹിത് രണ്ടാം ഓവറില്‍ പാറ്റ് കമിന്‍സിനെതിരെയും മൂന്നാം ഓവര്‍ എറിയാനെത്തിയ ആദം സാംപക്കെതിരെയും സിക്സ് പറത്തി ആകെ സിക്സുകളുടെ എണ്ണം 175 ആക്കി.
ഓസീസിനെതിരായ രണ്ടാം ടി20ക്ക് ഇറങ്ങുമ്പോള്‍ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സുകളെന്ന ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടിലിന്‍റെ റെക്കോര്‍ഡിനൊപ്പമായിരുന്നു രോഹിത്. മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ പാറ്റ് കമിന്‍സിനെ സിക്സിന് പറത്തിയാണ് രോഹിത് ഗുപ്ടിലിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തിയത്.
Read Also:- മുഖത്തെ എണ്ണമയം കുറയ്ക്കാന്‍!
സിക്സറടിയില്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലാണ് 124 സിക്സുകളുാമായി രോഹിത്തിനും ഗപ്ടിലിനും പിന്നിലുള്ളത്. മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോർഗന്‍ 120 സിക്സുകളുമായി നാലാം സ്ഥാനത്തും 117 സിക്സുകളുമായി ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് അഞ്ചാം സ്ഥാനത്തുമുണ്ട്.
Post Your Comments