വിശാഖപട്ടണം: സ്ത്രീയാചകര് വര്‍ധിച്ചു വരുന്നതിനെ തുടര്‍ന്ന് വിശാഖ പട്ടണത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റേഷന്, ഷോപ്പിങ് സെന്ററുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ട്രാഫിക് ജങ്ഷനുകള്‍ എന്നിവിടങ്ങളിലെല്ലാം സ്ത്രീ യാചകരെ വലിയ തോതില്‍ കാണാമായിരുന്നു.ഭൂരിഭാഗം സ്ത്രീകളും ഗര്‍ഭിണികളോ, അല്ലെങ്കില്‍ ഒപ്പം കൊച്ചു കുട്ടികള്‍ ഉള്ളവരോ ആയിരുന്നു. ഇതില്‍ സംശയം തോന്നി എന്‍ .ജി. ഓകള്‍ നടത്തിയ അന്വേഷണത്തില്‍ ഇവയില്‍ ഏറെയും വ്യാജ ഗര്‍ഭം ആയിരുന്നെന്നു കണ്ടെത്തി.
കൂടെയുള്ള കുട്ടികള്‍ ആകട്ടെ യഥാര്‍ഥ അമ്മമാരില്‍ നിന്നും വാടകയ്ക്കെടുത്തു യാചകവേഷം കെട്ടിയവര്‍. കുട്ടികള്‍ കൈയ്യിലുണ്ടാകുമ്പോഴോ ഗര്‍ഭിണി ആയിരിക്കുമ്പോഴോ മാത്രമാണ് ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാന്‍ കഴിയുന്നത്. ദിവസം 300 മുതല്‍ 500 രൂപവരെ വരുമാനമുണ്ടാക്കുന്നവരാണ് മിക്ക സ്ത്രീകളും. കുട്ടികള്‍ക്ക് 200 രൂപവരെയാണ് വാടക നല്‍കുന്നതെന്ന് എന്‍ജിഒ സംഘടനാ നേതാവ് പറയുന്നു. യാചകരാകുന്ന സ്ത്രീകളില്‍ വലിയൊരു വിഭാഗം അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുടിയേറിയവാണ്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷണം നടന്നു വരികയാണ്.
Post Your Comments