കൊച്ചി: തൃശ്ശൂരിലെ യാചകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത മുഖമാണ് ഹോമിയോ ഡോക്ടറായ ഡോ. ജോജോ കെ ജോസഫിന്റേത്. പതിനാലു വര്‍ഷമായി ഇവിടെയുള്ള യാചകരുടെ സ്‌നേഹനിധിയായി മാറിയ ഡോക്ടര്‍ ഇവര്‍ക്കു വേണ്ടി നിരവധി കാര്യങ്ങളാണ് ഇത്രയും വര്‍ഷങ്ങളായി ചെയ്തി പോരുന്നത്. വൈപ്പില്‍ സ്വദേശിയായ ഡോക്ടര്‍ 14 വര്‍ഷമായി മുടക്കമില്ലാതെ ഇവര്‍ക്ക് പൊതിച്ചോര്‍ നല്‍കി വരുന്നു. കൂടാതെ ഇവരെക്കൊണ്ട മൂന്നു മാസം കൂടുമ്പോഴെല്ലാം വിനേദയാത്രയ്ക്കു പോകാനും ഡോക്ടര്‍ മറക്കാറില്ല.
ഒമ്പതു പേരുമായി പീച്ചിഡാമിലേയ്ക്കായിരുന്നു സംഘത്തിന്റെ ആദ്യത്തെ വിനോദയാത്ര. പിന്നീട് ആളുകളുടെ എണ്ണം കൂടി. 14 പേരെയും കൊണ്ടാണ് ഇത്തവണ കൊച്ചിയാത്രക്ക് എത്തിയത്. വൃത്തിയായി വസ്ത്രം ധരിച്ച് ഏറെ സന്തോഷത്തോടെയാണ് എല്ലാവരുമെത്തിയത്.
കൊച്ചിയിലെത്തിയ അവര്‍ ആദ്യം പോയത് മെട്രോ സ്‌റ്റേഷനിലേയ്ക്കായിരുന്നു. മെട്രോ ട്രെയിന്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് സ്റ്റേഷനിലെത്തിയപ്പോള്‍ ഒരാള്‍ പറഞ്ഞു: ‘അവിടെയൊക്കെ അന്തിയുറങ്ങാന്‍ എന്തു രസമായിരിക്കും’. പിന്നീട് ലുലു മാളിലും, സുഭാഷ് പാര്‍ക്കിലും മറൈന്‍ ഡ്രൈവിലും ഒക്കെ ചുറ്റിക്കറങ്ങിയാണ് അവര്‍ മടങ്ങിയത്. യാത്രക്കിടെ കൂട്ടത്തിലെ ഏറ്റവും മുതിര്‍ന്ന കൃഷ്ണന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു, ‘കൊച്ചി പഴയ കൊച്ചിയല്ലാട്ടോ’.
അവരുടെ മുഖത്തെ ചിരി സന്തോഷത്തിന്റേതു മാത്രമല്ല, സ്വാതന്ത്ര്യത്തിന്റേതു കൂടിയാണ്. അടച്ചിട്ട മുറികളല്ല, വിശാലമായ സ്ഥലങ്ങളാണ് അവര്‍ക്കു വേണ്ടത്. അപ്പോള്‍ എല്ലാ വിഷമങ്ങളും മറന്ന് അവര്‍ സന്തോഷിക്കുന്നതു കാണാം- ഡോ.ജോജോ പറഞ്ഞു.
Post Your Comments