EntertainmentLiterature

ഖസാക്കിന്റെ ഇതിഹാസം ബംഗളൂരുവിലും

ഖസാക്കിന്റെ ഇതിഹാസം ഇനി ബംഗളൂരുവിലും.മലയാളനോവല്‍ സാഹിത്യത്തെ പുതുമയിലേയ്ക്ക് ഉണര്‍ത്തിയ ഒ.വി.വിജയൻറെ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവലിന്റെ സ്വതന്ത്ര നാടകാവിഷ്കാരമാണ് ഇത്. 205 മിനുട്ട് ദൈർഘ്യമുള്ള ഈ നാടകം സംവിധാനം ചെയ്യുന്നത് ദീപന്‍ ശിവരാമനാണ്‌.

മേയ് 6,7,8 ദിവസങ്ങളില്‍ ക്രൈസ്റ്റ് സ്കൂള്‍ ഗ്രൌണ്ടിലാണ് നാടകം അരങ്ങേറുന്നത്.ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ ലഭ്യമാണ്.

സമകാലിക ഇന്ത്യൻ നാടകരംഗത്തെ ശക്തമായ യുവസാന്നിധ്യമായ ദീപൻ നാടകാവതരണത്തിൽ സമീപകാലത്ത് പ്രാധാന്യമേറി വരുന്ന സീനോഗ്രാഫിയുടെ സാധ്യതകൾ ഉപയോഗിച്ച്, വാക്കുകളേക്കാൾ സ്ഥലത്തിലൂടെ ആശയത്തെ സമീപിക്കുന്ന ഇൻസ്റ്റല്ലേഷനുകൾ, വീഡിയൊ തുടങ്ങിയവയിലൂടെയാണ് നാടകത്തിന്റെ ദൃശ്യഭാഷയെ സമ്പന്നമാക്കുന്നത്.

നമ്പിയാർ ബിൽഡേഴ്സ് സ്പോൺസർ ചെയ്ത് നെകാബും ബ്ലൂ ഓഷ്യൻ തീയറ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ നാടകസംരഭത്തിന് പൂർണ്ണമായ പിന്തുണ നൽകാൻ നഗരത്തിന്റെ വിവിധ ഭാഗത്തുള്ള സാംസ്കാരിക സംഘടനകളും രംഗത്തുണ്ട്.

ഈ സംരംഭത്തിനു മുന്നോടിയായി നഗരത്തിൽ വായനായോഗങ്ങൾ, നാടകക്കളരികൾ, കലാമേളകൾ, പോസ്റ്റർ ഡിസൈൻ മത്സരങ്ങൾ തുടങ്ങി അനവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഗിരീഷ് കാസറവള്ളി, അനിത നായർ, മുരളി ചീറോത്ത്, രാജൻ ഗുരുക്കൾ, ബാലാൻ നമ്പിയാർ തുടങ്ങിയ പ്രമുഖരാണ് ഈ സംരംഭങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

എൻഡോസൾഫാൻ ദുരന്തബാധിതരുടെ പുനരധിവാസത്തിനു വേണ്ടി കാസർഗോഡ് ആസ്ഥാനമാക്കിയുള്ള ENVISAG എന്ന ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്കും ബാംഗ്ലൂർ നഗരത്തിലെ ഗവണ്മെന്റ് സ്കൂളുകളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളുടെ ഉന്നമനത്തിന് നേതൃത്വം നൽകുന്ന NECAB ചാരിറ്റി ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്കുമുള്ള ധനസമാഹരണമാണ് ഈ സംരംഭത്തിന്റെ മുഖ്യ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button