ന്യൂഡെല്‍ഹി: രാജ്യദ്രോഹക്കുറ്റത്തിന് കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങി നടക്കുന്ന ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് കനയ്യ കുമാര്‍ വിവാദ പ്രസ്താവനകള്‍ തുടരുന്നു. 1984 സിഖ്-വിരുദ്ധ കലാപത്തെ നിസ്സാരവത്കരിച്ച് സംസാരിച്ചതിന് കനയ്യ സ്വന്തം അനുയായികളുടെ വരെ കടുത്ത വിമര്‍ശനത്തിന് പാത്രമായിരുന്നു.
ഇപ്പോള്‍, തന്‍റെ ഭാര്യയേയും മക്കളേയും “ഭാരത്‌മാതാ കീ ജയ്” എന്ന് പേരിട്ടു വിളിക്കും എന്ന്‍ പ്രസ്താവിച്ചു കൊണ്ടാണ് കനയ്യ അടുത്ത വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
“അവര്‍ പറയുന്നത് രാജ്യമാണ് എല്ലാം എന്നാണ്. ‘ഭാരത്‌മാതാ കീ ജയ്’ എന്നു വിളിക്കണമെന്നും പറയുന്നു. അതുകൊണ്ട് ഞാന്‍ ചിന്തിക്കുന്നത്, എന്‍റെ കല്യാണം കഴിയുമ്പോള്‍ എന്‍റെ ഭാര്യയോട് “ഭാരത്‌മാതാ കീ ജയ്” എന്ന് പേര് മാറ്റാന്‍ നിര്‍ദ്ദേശിക്കാം എന്നാണ്. എന്തിന്, എന്‍റെ കുട്ടികളുടെ പേരുകളും “ഭാരത്‌മാതാ കീ ജയ്” എന്നാക്കും, ഞാന്‍ എന്‍റെ പേരും “ഭാരത്‌മാതാ കീ ജയ്” എന്നാക്കി മാറ്റും,” ഒരു പരിപാടിയില്‍ പങ്കെടുക്കവേ തന്‍റെ പ്രസംഗത്തില്‍ കനയ്യ പറഞ്ഞു.
“അങ്ങനെയാകുമ്പോള്‍ എന്‍റെ കുട്ടികള്‍ സ്കൂളില്‍ പോകുമ്പോള്‍ അദ്ധ്യാപകര്‍ അവരോട് പേര് ചോദിക്കുമ്പോള്‍ അവര്‍ക്ക് “ഭാരത്‌മാതാ കീ ജയ്” എന്ന് മറുപടി പറയാം. അങ്ങനെ അവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം ലഭിക്കും, അവര്‍ക്കായി ഫീസ് കൊടുക്കേണ്ടി വരില്ല,” പരിഹാസസ്വരത്തില്‍ കനയ്യ പറഞ്ഞു.
Post Your Comments