Latest NewsIndia

കനയ്യയുടെ ബഗുസരായ് മണ്ഡലത്തിൽ സഖ്യമില്ലാതെ വിജയിച്ച് കോൺഗ്രസ്, ഏറ്റവും കൂടുതല്‍ സീറ്റുകള്‍ എന്‍ഡിഎയ്ക്ക്

പാറ്റ്‌ന: ബീഹാര്‍ എംഎല്‍സി തെരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെ മത്സരിച്ച കോണ്‍ഗ്രസിന് ഒരു സീറ്റില്‍ വിജയം. ആര്‍ജെഡി സഖ്യത്തില്‍ നിന്ന് മാറി മത്സരിക്കാനാണ് കോണ്‍ഗ്രസ് ഇത്തവണ തീരുമാനിച്ചത്. ബഗുസരായ് മണ്ഡലത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജീവ് കുമാര്‍ വിജയിച്ചത്. സിപിഐയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ യുവനേതാവ് കനയ്യകുമാറിന്റെ സ്വാധീനമേഖലയാണ് ബഗുസരായ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്, കോണ്‍ഗ്രസ് ഇവിടെ വിജയിക്കുന്നത്. ബിജെപിയെയാണ് പരാജയപ്പെടുത്തിയത്.

മറ്റൊരു സീറ്റില്‍, കോണ്‍ഗ്രസ് പിന്തുണച്ച സ്വതന്ത്രനും വിജയിച്ചു. ഈസ്റ്റ് ചമ്പാരന്‍ സീറ്റില്‍ കോണ്‍ഗ്രസ് പിന്തുണച്ച സ്വതന്ത്രന്‍ മഹേശ്വര്‍ സിങ് ആണ് വിജയിച്ചത്. അതേസമയം, എന്‍ഡിഎ സഖ്യത്തിന് കൂടുതല്‍ സീറ്റുകള്‍ ഇത്തവണയും നേടാനായി. ആകെയുള്ള 24 സീറ്റുകളില്‍ 13 സീറ്റുകളാണ് എന്‍ഡിഎ സഖ്യം നേടിയത്.

ബിജെപി ഏഴ് സീറ്റുകളിലും, ജനതാദള്‍ യുണൈറ്റഡ് അഞ്ച് സീറ്റുകളിലും, എല്‍ജെപി പരസ് വിഭാഗം ഒരു സീറ്റിലുമാണ് വിജയിച്ചത്. ആര്‍ജെഡി ആറ് സീറ്റുകളിലാണ് വിജയിച്ചത്. സ്വതന്ത്രര്‍ നാല് സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. എംഎല്‍സി തെരഞ്ഞെടുപ്പിലും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിട്ടും മുഖ്യമന്ത്രി സ്ഥാനം ജനതാദള്‍ യുണൈറ്റഡിനാണ് നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button