പട്‌ന: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയിലിലടക്കപ്പെട്ട ഉമര്‍ ഖാലിദിനെയും മീരാന്‍ ഹൈദറിനെയും കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി കോണ്‍ഗ്രസ് നേതാവും മുന്‍ വിദ്യാര്‍ത്ഥി പ്രവര്‍ത്തകനുമായ കനയ്യ കുമാര്‍. ഉമർ ഖാലിദ് തന്റെ സുഹൃത്ത് ആണെന്ന് ആരാണ് പറഞ്ഞതെന്ന് കനയ്യ ചോദിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ, കനയ്യയ്ക്കെതിരെ വിമർശനം ശക്തമാകുന്നു. 2016 ല്‍ നിങ്ങള്‍ അറസ്റ്റിലായപ്പോള്‍ ഷര്‍ജില്‍ ഇമാമും ഉമര്‍ ഖാലിദുമാണ് കൂടെ നിന്നതെന്നും പിന്നില്‍ നിന്ന് കുത്തുന്ന കനയ്യ ആര്‍.എസ്.എസില്‍ പോയി ചേരൂ എന്നുമാണ് വിമർശകർ ഉന്നയിക്കുന്നത്.
Also Read:ഭർത്താവിന്റെ വീട്ടിൽ നിന്നും കാണാതായ യുവതി ക്വാറിയിലെ പാറക്കുളത്തിൽ മരിച്ച നിലയിൽ
ബീഹാറിലെ ശിവനില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ഉമറിനെക്കുറിച്ചും മീരാനെക്കുറിച്ചും പ്രതികരിക്കാനുള്ള അനിഷ്ടം കനയ്യ പ്രകടപ്പിച്ചത്. ‘മീരാന്‍ ഹൈദര്‍ എന്റെ പാര്‍ട്ടിക്കാരനാണോ?’, അയാളെ കുറിച്ച് ഞാനെന്തിന് മറുപടി പറയണം എന്നായിരുന്നു കനയ്യ തിരിച്ച് ചോദിച്ചത്. ഉമര്‍ ഖാലിദ് കനയ്യയുടെ സുഹൃത്തും പരിചയക്കാരനുമാണല്ലോ എന്ന് റിപ്പോര്‍ട്ടര്‍ പറയുമ്പോള്‍ ‘ആരാണ് നിങ്ങളോട് അങ്ങനെ പറഞ്ഞത്?’ എന്നായിരുന്നു കനയ്യ തിരിച്ചുചോദിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് കനയ്യ സി.പി.ഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കേണ്‍ഗ്രസില്ലാതെ രാജ്യത്തിന് അതീജീവിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞായിരുന്നു കനയ്യ കോണ്‍ഗ്രസിലേക്ക് മാറിയത്. സുഹൃത്തുക്കൾ ആയിരുന്നവരെയും കൂടെ നിന്നവരെയും തള്ളിപ്പറയുന്ന സ്വഭാവക്കാരനായിരുന്നു കനയ്യ എന്ന് കോൺഗ്രസിൽ ചേർന്ന ശേഷമാണ് മനസിലായതെന്നാണ് പലരും പറയുന്നത്.
Post Your Comments